തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ തുറക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെ ഇക്കാര്യം ഹിന്ദു സംഘടനകളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് മകന്‍ രാജസേനന്‍. അച്ഛന്‍റെ ആഗ്രഹം ഹിന്ദു ആചാര പ്രകാരം തങ്ങള്‍ മക്കള്‍ തീര്‍പ്പാക്കുകയായിരുന്നു എന്ന് മകന്‍ പറഞ്ഞു.
അച്ഛന്‍ മരിക്കുകയായിരുന്നില്ല. സമാധിയാവുകയായിരുന്നു. പിന്നെങ്ങനെയാണ് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാവുക എന്നും മകന്‍ ചോദിച്ചു. സമാധിയായ തിരക്കിനിടയില്‍ അച്ഛന്‍ സമാധിയായതിന്‍റെ ഫോട്ടോയെടുക്കുന്നതിനെ കുറിച്ചൊന്നും ആലോചിച്ചില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഹിന്ദു ആചാര പ്രകാരം സമാധിയായ എന്‍റെ അച്ഛന്‍റെ സ്ഥലത്തു വന്ന് ഹിന്ദുത്വത്തെ വ്രണപ്പെടുത്തുക എന്നതാണ് നാട്ടുകാരില്‍ ചിലര്‍ ചെയ്‌തിട്ടുള്ളത്. കോടതിയെയും നിയമങ്ങളെയും അങ്ങേയറ്റം മാനിക്കുന്നു. അച്ഛന്‍റേത് മരണമല്ല, സമാധിയാണ്. അച്ഛനെ കാണാനില്ലെന്ന് പറഞ്ഞു പരാതി നല്‍കിയ ആളിന്‍റെ പേര് എന്താണ്?
ഇക്കാര്യം പൊലീസ് അന്വേഷിക്കണം. അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുക എന്നതാണ്. മരിച്ച ആളിന്‍റെ മൃതദേഹം സമാധിക്കകത്ത് ഉണ്ടോ എന്നു സ്‌കാനര്‍ വച്ച് പരിശോധിക്കാം. കോടതി വിധി പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ അന്വേഷിക്കട്ടെ.
താന്‍ സമാധിയാകുന്ന ദിവസം നിങ്ങള്‍ മക്കള്‍ തന്നെയാണ് എന്‍റെ എല്ലാ കര്‍മ്മങ്ങളും ചെയ്യേണ്ടതെന്ന് അച്ഛന്‍ മുന്നേ പറഞ്ഞിട്ടുണ്ടായിരുന്നു. കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നിങ്ങള്‍ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുകയോ അറിയിക്കാതിരിക്കുകയോ ചെയ്യാം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു.
ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു പരാതി നല്‍കിയ വ്യക്തിയുടെ പേരിലാണ് കേസെടുക്കേണ്ടത്. നാട്ടുകാരാണ് സ്റ്റേഷനില്‍ വിളിച്ച് പരാതി നല്‍കിയതെന്ന് പൊലീസ് പറയുന്നുണ്ട്. പൊലീസ് ഇത് അന്വേഷിച്ച് പരാതി നല്‍കിയ ആളിനെ കണ്ടു പിടിക്കുകയാണ് വേണ്ടത്.
ഇതിന് പിന്നില്‍ ഈ ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. അച്ഛന്‍റെ സമാധി സമയത്തെ ഫോട്ടോയൊന്നുമില്ല. ആ സമയത്ത് അത് ചിന്തിച്ചില്ല. അച്ഛന്‍ ഭഗവാനില്‍ ലയിക്കുന്ന സമയത്ത് അതൊന്നും ഓര്‍ക്കാന്‍ കഴിഞ്ഞില്ല. അപ്പോഴത്തെ സുഗന്ധ ദ്രവ്യങ്ങളും പൂജാ സാധനങ്ങളും വാങ്ങുന്നിന് മകനായ ഞാന്‍ മാത്രമാണുണ്ടായിരുന്നത്.
ഹിന്ദു ഐക്യ വേദിയും ഹിന്ദു സംഘടനകളും ഞങ്ങളോടൊപ്പമുണ്ട്. സമാധാനപരമായി പെയ്‌ക്കൊണ്ടിരുന്ന ശിവന്‍റെ അമ്പലത്തിലാണ് അച്ഛന്‍ സമാധിയായത്. എന്തിന് അവിടെ അതിക്രമിച്ചു കയറിയതെന്ന് അറിയണം.
മരണ സര്‍ട്ടിഫിക്കറ്റിന് എന്‍റെ അച്ഛന്‍ മരിച്ചതല്ല, സമാധിയായതാണെന്ന് മകന്‍ ആവര്‍ത്തിച്ചു. ഹിന്ദു സംഘടനകളുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഗോപന്‍ സ്വാമിയുടെ മകന്‍ പറഞ്ഞു.