അജ്‌മീർ: രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ഭക്ഷണം കഴിക്കാൻ വരി നിന്ന വിദ്യാർഥികളുടെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റു. ഇന്ന് രാവിലെയാണ് മൂന്ന് വിദ്യാര്‍ഥികളുടെ ദേഹത്ത് തിളച്ച ചായ മറിഞ്ഞത്. പൊള്ളലേറ്റ മൂന്ന് വിദ്യാർഥികളെയും കിഷൻഗഡിലെ മാർബിൾ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്. രണ്ട് വിദ്യാർഥികളെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഡിസ്‌ചാർജ് ചെയ്‌തു.
ഹോസ്‌റ്റലില്‍ ഭക്ഷണത്തിന് വരി നിന്ന വിദ്യാര്‍ഥികളുടെ ദേഹത്ത് തിളച്ച ചായ വീണു; ഒരാളുടെ നില ഗുരുതരം - students got burnt after tea fell - STUDENTS GOT BURNT AFTER TEA FELL
രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ഭക്ഷണം കഴിക്കാൻ വരി നിന്ന മൂന്ന് വിദ്യാർത്ഥികളുടെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റു.
Published : May 15, 2024, 9:06 PM IST
സംഭവത്തിന് പിന്നാലെ സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ കൂട്ടത്തോടെ ആണ്‍കുട്ടികളുടെ മെഗാ മെസ്സിലെത്തി പ്രതിഷേധിച്ചു. മെസ് ഓപ്പറേറ്ററുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഭക്ഷണം കൃത്യ സമയത്ത് നൽകാറില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടുണ്ട്.
Also Read :'കടം വീട്ടണം, ബോയ്‌ഫ്രണ്ടിന് ടാറ്റ എയ്‌സ് വാങ്ങണം' ; വീട്ടുടമയെ കൊലപ്പെടുത്തി 24 കാരി