പത്തനംതിട്ട:15 കാരിയെ ബലാൽസംഗം ചെയ്‌ത 25 കാരൻ പിടിയിൽ. ഇലന്തൂർ സ്വദേശി അമൽ പ്രകാശാണ് പിടിയിലായത്. കുട്ടിയെ ഫോണിലൂടെ പരിചയപ്പെട്ടശേഷം വിവാഹ വാഗ്‌ദാനം നൽകി. തുടർന്ന് കുട്ടിയുടെ അമ്മയുടെ ഒത്താശയോടെ താലി ചാർത്തുകയും മൂന്നാറിലെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒത്താശ ചെയ്‌തതായി കണ്ടെത്തിയതിനെത്തുടർന്ന് കുട്ടിയുടെ അമ്മയെയും അറസ്‌റ്റ് ചെയ്‌തു.
പെണ്‍കുട്ടിയുടെ 35 കാരിയായ മാതാവിൻ്റെ അറിവോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ കാണാതായെന്ന പിതാവിൻ്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. അമ്മയുടെ സഹായത്തോടെ കുട്ടിയെ വീട്ടിൽ നിന്ന് യുവാവ് വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നു. ഇവരോടൊപ്പം കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, മാതാവിന്‍റെ സാന്നിധ്യത്തിൽ കഴുത്തിൽ താലിചാർത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് അന്ന് വൈകിട്ട് 5 മണിക്ക് തന്നെ കുട്ടിയെ വീട്ടിൽ നിന്ന് മൂന്നാറിലേക്ക് കൊണ്ടുപോയി. യുവാവിന്‍റെ നിർദേശപ്രകാരമാണ് അമ്മ കുട്ടിയേയും കൂട്ടി മൂന്നാറിലേക്ക് പോയത്. ഞായറാഴ്‌ച്ച രാവിലെ മൂന്നാർ ടൗണിനുസമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ഇതിനിടെ കുട്ടിയുടെ അമ്മ ശുചിമുറിയിൽ പോയ തക്കം നോക്കി അമൽ കുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു.