ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടം അവസാനിച്ചപ്പോള്‍ 57.44% പോളിങ്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുല്‍ പോളിങ്, 73%. മഹാരാഷ്‌ട്രയിലെ ആറ് സീറ്റുകളിള്‍ 48.88% മാത്രം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അതേ സമയം രണ്ടാം ഘട്ട അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന ഒഡീഷയിൽ 60.70% പോളിങ് രേഖപ്പെടുത്തി.
ലഡാക്കിൽ 67.15 % (1 സീറ്റ്), ജാർഖണ്ഡിൽ 63 % (3 സീറ്റുകൾ), ജമ്മുകാശ്മീരില്‍ 54.49(1 സീറ്റ്), ഉത്തർപ്രദേശിൽ 57.79 % (14 സീറ്റുകൾ), ബിഹാറിൽ 52.6 % എന്നിങ്ങനെയാണ് അഞ്ചാം ഘട്ടത്തിലെ പോളിങ്.
ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 പാർലമെന്‍റ് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിച്ച 94,000 പോളിങ് സ്‌റ്റേഷനുകളിലായി 8.95 കോടി വോട്ടർമാർ വോട്ടവകാശം വിനിയോഗിച്ചു. നാല് ഘട്ടങ്ങളിൽ ഏകദേശം 451 ദശലക്ഷം വോട്ടര്‍മാരാണ് വോട്ട് ചെയ്‌തത്.