വയനാട്:അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാനാണ് (20) മരിച്ചത്. തിങ്കളാഴ്‌ച രാത്രി വ്യായാമം ചെയ്യുന്നതിനിടയിലാണ് സൽമാൻ കുഴഞ്ഞുവീണത്.
ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞ് വീണു; ചികിത്സയിലായിരുന്ന 20കാരൻ മരിച്ചു - MAN DIED DURING EXERCISE IN GYM
സ്വകാര്യ ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണ സൽമാൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Salman (ETV Bharat)
Published : Feb 19, 2025, 11:08 PM IST
സംഭവത്തിന് പിന്നാലെ അമ്പലവയലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൽമാനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വെന്‍റിലേറ്ററിൽ ചികിത്സയില്‍ തുടരവേ ഇന്ന് (ഫെബ്രുവരി 19) രാവിലെയാണ് മരണം സംഭവിച്ചത്. മരണകാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമെന്നാണ് വിവരം.
Also Read:മൂന്നാറിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം