എറണാകുളം: പമ്പയിൽ കെഎസ്‌ആർടിസി ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപ നഷ്‌ടമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ബസ് പൂർണ്ണമായി കത്തി നശിച്ചതിനാൽ എങ്ങനെയാണ് അപകടമുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വിദഗ്‌ധ അന്വേഷണം ആവശ്യമാണെന്നും എംവിഡി റിപ്പോർട്ടില്‍ പറയുന്നു.
പമ്പയിൽ കെഎസ്‌ആർടിസി ബസ് കത്തിയ സംഭവം; 14 ലക്ഷം രൂപ നഷ്‌ടമെന്ന് റിപ്പോര്‍ട്ട്
റീജിയണൽ വർക്ക്‌ഷോപ്പിലെ മാനേജറോട് റിപ്പോര്‍ട്ട് സമർപ്പിക്കാൻ ദേവസ്വം ബെഞ്ച് നിർദേശം.
Published : 4 hours ago
മാവേലിക്കര റീജിയണൽ വർക്ക്‌ഷോപ്പിലെ മാനേജറോട് വിശദമായ റിപ്പോര്‍ട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്‌ണ എന്നിവരുടെ ദേവസ്വം ബെഞ്ചിന്‍റേതാണ് നിർദേശം.
ഈ മാസം 17ന് ആണ് നിലയ്ക്കൽ – പമ്പ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് പ്ലാത്തോട് വച്ച് കത്തി നശിച്ചത്. ഈ സമയത്ത് ഡ്രൈവറും കണ്ടക്‌ടറും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആളുകളെ കൊണ്ടു വരാനായി പോയ ബസാണ് കത്തിയത്. 8 വർഷം മാത്രമായിരുന്നു ബസിന്‍റെ പഴക്കം.
Also Read:വയനാട്ടില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്