കേരളം

kerala

ETV Bharat / state

ഖുറാൻ പഠിക്കാനെത്തിയ പതിനൊന്നുകാരനെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 56 വർഷം കഠിനതടവും പിഴയും - boy molested case - BOY MOLESTED CASE

അഞ്ചാം ക്ലാസ്സ് വിദ്യാർഥിയായ കുട്ടി പ്രതിയുടെ വീട്ടിൽ ഖുറാൻ പഠിക്കാൻ പോകുമായിരുന്നു. ആ സമയം കുട്ടിയെ വീട്ടിലെ മുറിയിൽ വിളിച്ച് വരുത്തി നിരന്തരം പീഡിപ്പിച്ചു എന്നതാണ് കേസ്.

COURT NEWS  11 YEARS OLD BOY MOLESTED CASE  പതിനൊന്ന്കാരനെ പീഡിപ്പിച്ച കേസ്  ഖുറാൻ പഠിക്കാൻ പോയ കുട്ടിക്ക് പീഡനം
പ്രതി അബ്‌ദുൽ ജബ്ബാര്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jun 12, 2024, 7:17 PM IST

തിരുവനന്തപുരം: ഖുറാൻ പഠിക്കാൻ വീട്ടിലെത്തിയ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പോത്തൻകോട് കല്ലൂരിൽ കുന്നുകാട് ദാറുസ്സലാം വീട്ടിൽ അബ്‌ദുൽ ജബ്ബാറിന് (61) 56 വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ. പിഴ തുക അടച്ചിലെങ്കിൽ ഒരു വർഷവും ഏഴ് മാസവും കൂടുതൽ കഠിന തടവ് അനുഭവിക്കണമെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്‌ജി ആർ രേഖ വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി.

2020 ഒക്‌ടോബർ മാസത്തിനും 2021 ജനുവരിക്കും ഇടയ്ക്കാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ്സ് വിദ്യാർഥിയായ കുട്ടി പ്രതിയുടെ വീട്ടിൽ ഖുറാൻ പഠിക്കാൻ പോകുമായിരുന്നു. ആ സമയം മറ്റ് കുട്ടികളെ വീട്ടിലെ ഹാളിൽ ഇരുത്തി എഴുതാൻ കൊടുത്തതിന് ശേഷം കുട്ടിയെ മാത്രം വീട്ടിലെ മറ്റൊരു മുറിയിൽ വിളിച്ച് വരുത്തി നിരന്തരം പീഡിപ്പിച്ചു എന്നതാണ് കേസ്. മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്‌തിരുന്നു. കുട്ടി പലപ്പോഴും എതിർത്തെങ്കിലും പ്രതി കൂട്ടാക്കിയില്സ.

പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപെടുത്തിയതിനാൽ കുട്ടി ആരോടും പീഡന വിവരം പറഞ്ഞില്ല. ഒടുവിൽ കുട്ടിയുടെ അനുജനെയും പ്രതിയുടെ വീട്ടിൽ പഠിക്കാൻ കൊണ്ടു പോകണം എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ കുട്ടി സമ്മതിച്ചില്ല. തുടർന്ന് വീട്ടുകാർ അനുജനെ കൂടെ കൊണ്ടുപോകാൻ നിർബന്ധിച്ചപ്പോഴാണ് കുട്ടി വിവരം വെളിപെടുത്തിയത്.

പതിനൊന്നുകാരനെ നിരന്തരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്‌രിച്ചു, 23 രേഖകളും 5 തൊണ്ടിമുതലകളും ഹാജരാക്കി. പോത്തൻകോട് പൊലീസ് ഉദ്യോഗസ്ഥരായ വി എസ് അജീഷ്, ഡി ഗോപി, ശ്യാം കെ എന്നിവരാണ് കേസ് അന്വേഷിച്ചത്.

ALSO READ:മൂന്നാർ സ്വദേശിയെ കാണാനില്ലെന്ന് പരാതി; അഞ്ച് ദിവസം മുന്‍പ് വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു

ABOUT THE AUTHOR

...view details