കോഴിക്കോട് :തിളച്ച പാൽ ദേഹത്തേക്ക് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന ഇല്ലിപ്പറമ്പിൽ നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്ലൻ അബ്ദുല്ല ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബര്‍ 21) രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാൽ വീണ് ഗുരുതരമായി പൊള്ളലേറ്റത്.
ഉടൻ താമരശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിൽ ഖബറടക്കും.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും