കേരളം

kerala

ETV Bharat / sports

യുസ്‌വേന്ദ്ര ചാഹലും വിവാഹമോചന വക്കില്‍..! ധനശ്രീയുമായുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്‌തു - YUZVENDRA CHAHAL

ഇന്‍സ്റ്റഗ്രാമില്‍ താരദമ്പതികള്‍ പരസ്‌പരം അണ്‍ഫോളോ ചെയ്‌തു.

CHAHAL DHANASHREE  CHAHAL DHANASHREE WEDDING  CHAHAL DHANASHREE LATEST NEWS  യുസ്‌വേന്ദ്ര ചാഹല്‍
CHAHAL DHANASHREE (getty and IANS)

By ETV Bharat Sports Team

Published : Jan 4, 2025, 4:05 PM IST

ന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും പ്രശസ്‌ത കൊറിയോഗ്രാഫറായ ഭാര്യ ധനശ്രീയും തമ്മില്‍ വേര്‍പിരിയാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ഇരുവരുടെ ബന്ധത്തിലെ വിള്ളലുകളെ കുറിച്ചുള്ള കിംവദന്തികള്‍ പുറത്തുവന്നിരുന്നു. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ താരദമ്പതികള്‍ പരസ്‌പരം അണ്‍ഫോളോ ചെയ്‌തത് വിവാഹമോചന അഭ്യുഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. കൂടാതെ ചാഹൽ തന്‍റെ അക്കൗണ്ടിൽ നിന്ന് ഭാര്യ ധനശ്രീയുടെ ചിത്രങ്ങളും ഡിലീറ്റ് ചെയ്‌തിട്ടുണ്ട്.

എന്നാൽ ഇൻസ്റ്റാഗ്രാമിൽ ധനശ്രീ ചാഹലിനെ അൺഫോളോ ചെയ്‌തിട്ടും താരത്തിനൊപ്പമുള്ള ഫോട്ടോകൾ ഒഴിവാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ധനശ്രീ ഇന്‍സ്റ്റഗ്രാമില്‍നിന്ന് ചാഹലിന്‍റെ പേര് മാറ്റിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'ഇരുവരും തീർച്ചയായും വിവാഹമോചനം നേടും. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കുറച്ച് സമയമെടുക്കും. വേർപിരിയാൻ ആഗ്രഹിക്കുന്നതിന്‍റെ കാരണങ്ങൾ അറിവായിട്ടില്ല,' താരങ്ങളുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു.

ധനശ്രീയെ നൃത്ത ക്ലാസിന് പോകുന്നതിനിടെയാണ് ചാഹല്‍ പരിചയപ്പെട്ടത്. അത് വലിയ സൗഹൃദമായി രൂപപ്പെടുകയായിരുന്നു. പിന്നാലെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. 2020 ഡിസംബറിൽ ഇരുവരും വിവാഹിതരായി. സമൂഹമാധ്യമങ്ങളില്‍ എപ്പോഴും സജീവമായിരുന്ന താരം ഏറ്റവും പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

എന്നാൽ പിന്നീട് ഇവരുടെ ചില പോസ്റ്റുകൾ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. ഇരുവരും വിവാഹമോചിതരാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വാര്‍ത്തകളോട് ചാഹൽ അന്ന് പ്രതികരിച്ചിരുന്നു. അങ്ങനെയൊന്നുമില്ലെന്നും പിരിയുന്നില്ലെന്നും താരം പറഞ്ഞു. എന്നാൽ അടുത്തിടെ, സോഷ്യൽ മീഡിയയിൽ നിന്ന് ഭാര്യയുടെ ഫോട്ടോകൾ നീക്കം ചെയ്തതിനെത്തുടർന്ന് ഇരുവരുടെയും വിവാഹമോചന വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്.

Also Read:സിഡ്‌നി ടെസ്റ്റിൽ ഋഷഭ് പന്തിന്‍റെ വെടിക്കെട്ട് ബാറ്റിങ്‌; തകർത്തത് 50 വർഷത്തെ റെക്കോർഡ് - RISHABH PANT NEW RECORD

ABOUT THE AUTHOR

...view details