ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 2011ലെ ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ ക്രിക്കറ്റിലെ ആക്ഷൻ ഇതിഹാസം യുവരാജ് സിങ്ങിന്‍റെ ജീവിതകഥ സിനിമയാകുന്നു. ജവാൻ, അനിമൽ തുടങ്ങിയ വിവിധ ചിത്രങ്ങൾ നിർമ്മിച്ച ടി സീരിസിന്‍റെ ബാനറിലാണ് ബയോപിക് നിർമ്മിക്കുന്നത്. ടീ സീരിസ് പ്രൊഡക്ഷൻ കമ്പനിയും 200 നോട്ട് ഔട്ട് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട്.
യുവരാജ് സിങ്ങിലെ നായകൻ ഉൾപ്പടെയുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. അതേസമയം ധോണിയുടെ ജീവചരിത്ര സിനിമയായ എംഎസ് ധോണി ദ അൺടോൾഡ് സ്റ്റോറിയിൽ യുവരാജ് സിങ്ങിനെ അവതരിപ്പിച്ച ഹാരി തൻഗിരിയെ അഭിനയിപ്പിക്കാൻ അണിയറ പ്രവർത്തകർ ആലോചിക്കുന്നതായി റിപ്പോർട്ട്.
യുവരാജ് സിങ്ങിന്‍റെ വേഷം ചെയ്യാൻ ജയം രവിയെ നിർദ്ദേശിച്ചതായും പറയപ്പെടുന്നു. എന്നാൽ കഥാപാത്രത്തിന്‍റെ കാസ്റ്റിങ് സംബന്ധിച്ച് ടീം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നടൻ സിദ്ധാന്ത് ചതുര്‍വേദി തന്‍റെ വേഷം ചെയ്യണമെന്ന് യുവരാജ് ആഗ്രഹം പ്രകടിപ്പിച്ചു. സിദ്ധാന്തിന്‍റെ രൂപം യുവരാജിനോട് സാമ്യമുള്ളതാണ്.അതുല്യമായ കായിക യാത്രയെ കുറിച്ചുള്ള ചിത്രം യുവരാജ് സിങ്ങിന്‍റെ ആത്മകഥയായ ദ ടെസ്റ്റ് ഓഫ് മൈ ലൈഫിനെ ആസ്‌പദമാക്കിയുള്ളതാണെന്നാണ് സൂചന.