കേരളം

kerala

ETV Bharat / sports

മെസ്സി നയിച്ചിട്ടും അര്‍ജന്‍റീന വീണു; ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വല

11 മത്സരത്തിൽനിന്ന് 22 പോയിന്‍റുമായി അർജന്‍റീന തന്നെയാണ് പട്ടികയിൽ ഒന്നാമത്.

VENEZUELA DREW BRAZIL  അര്‍ജന്‍റീന തോറ്റു  ലയണല്‍ മെസ്സി  ലോകകപ്പ് യോഗ്യതാ മത്സരം
പരാഗ്വ (IANSt)

By ETV Bharat Sports Team

Published : 5 hours ago

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സിപ്പടയ്‌ക്ക് വീണ്ടും തോല്‍വി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പരാഗ്വയുടെ മുന്നില്‍ 1-2 എന്ന സ്‌കോറിനായിരുന്നു ലോക ചാമ്പ്യന്‍മാര്‍ തകര്‍ന്നത്.

കളിയുടെ 77 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചത് അർജന്‍റീനയായിരുന്നെങ്കിലും വിജയം നേടാൻ ടീമിന് കഴിഞ്ഞില്ല.11-ാം മിനുട്ടിൽ ലൗതാരോ മാർട്ടിനസിലൂടെ അർജന്‍റീനയായിരുന്നു ആദ്യം ലീഡ് നേടിയത്. പരാഗ്വ രണ്ട് ഗോൾ തിരിച്ചടിച്ച് ജയം കൊയ്യുകയായിരുന്നു.

4-2-3-1 എന്ന ഫോർമേഷനിൽ ലൗതാരോ മാർട്ടിനസിനെ സ്ര്‌ടൈക്കിൽ നിർത്തിയായിരുന്നു മെസ്സിയും സംഘവും ഇറങ്ങിയത്. മാക് അലിസ്റ്ററും ജൂലിയൻ അൽവാരസും മെസ്സിയും മുന്നേറ്റത്തിലുണ്ടായിരുന്നു. ഒരു ഗോൾ വഴങ്ങിയതോടെ പരാഗ്വ ആക്രമണവും പ്രതിരോധവും ശക്തമാക്കി സമനിലയ്‌ക്കായി പൊരുതി.19-ാം മിനുട്ടിൽ പരാഗ്വ ഒടുവിൽ ലക്ഷ്യം കണ്ടു.

അന്‍റോണി സനാബ്രിയയില്‍ നിന്നായിരുന്നു സമനില ഗോൾ പിറന്നത്.ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും മത്സരം 1-1 എന്ന സ്‌കോറിന് അവസാനിക്കുകയായിരുന്നു. എന്നാല്‍ സമനില നേടിയതോടെ പരാഗ്വെയുടെ ഊർജം വർധിക്കുകയും വിജയത്തിനായി വീണ്ടും പൊരുതി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് പരാഗ്വ വിജയഗോള്‍ സ്വന്തമാക്കി. ഒമർ അൽദർതെയായിരുന്നു ടീമിന്‍റെ രണ്ടാംഗോൾ നേടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

11 മത്സരത്തിൽനിന്ന് 22 പോയിന്‍റുമായി അർജന്‍റീന തന്നെയാണ് പട്ടികയിൽ ഒന്നാമത്. 16 പോയിന്‍റുമായി പരാഗ്വ ആറാം സ്ഥാനത്തുമുണ്ട്. 20ന് പെറുവിനെതിരേയാണ് അർജന്‍റീനയുടെ അടുത്ത മത്സരം. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ വെനസ്വേലയുടെ മുന്നില്‍ മുട്ടുക്കുത്തി ബ്രസീല്‍. മത്സരം (1-1)ന് സമനിലയില്‍ കലാശിക്കുകയായിരുന്നു.

43-ാം മിനിറ്റില്‍ റഫീഞ്ഞ്യയിലൂടെ ലീഡുനേടിയ ബ്രസീലിനെതിരേ 46-ാം മിനിറ്റില്‍ ടെലാസ്‌കോ സെഗോവിയയിലൂടെ വെനസ്വേല സമനില നേടുകയായിരുന്നു. 62-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വിനീഷ്യസ് പാഴാക്കുകയും ചെയ്തു. 11 കളികളില്‍ നിന്ന് 17 പോയന്‍റുമായി ബ്രസീല്‍ പോയന്‍റ് പട്ടികയില്‍ മൂന്നാമതാണ്.

Also Read:ഫോം വീണ്ടെടുക്കുമോ സഞ്ജു? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര പിടിക്കാൻ ഇന്ത്യ നാളെ ഇറങ്ങും; സാധ്യത ടീം

ABOUT THE AUTHOR

...view details