മെൽബൺ: നാലാം ടെസ്റ്റിലെ തോൽവിക്ക് ശേഷം ഇന്ത്യയുടെ ഡബ്ല്യുടിസി ഫൈനലിലെത്താനുള്ള സാധ്യത ദുഷ്‌കരമായി. തുടർച്ചയായി മൂന്നാം തവണയും ഫൈനലിലെത്തണമെങ്കിൽ നിലവിലെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യക്ക് ജയിച്ചേ മതിയാകൂ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാലും ഇന്ത്യക്ക് ശ്രീലങ്ക-ഓസ്‌ട്രേലിയ പരമ്പരയിലേക്ക് നോക്കേണ്ടി വരും. മൊത്തത്തിൽ സ്ഥിതിഗതികൾ ഇന്ത്യന്‍ ടീമിന് നല്ലതല്ലെങ്കിലും ഇപ്പോള്‍ ഇന്ത്യൻ ക്യാമ്പിലേക്ക് ഒരു സന്തോഷ വാർത്തയെത്തി.
🏴 🇮🇳 🇦🇺 🏴
— ICC (@ICC) December 30, 2024
The best of the best will be vying for the coveted Sir Garfield Sobers Trophy for ICC Men’s Cricketer of the Year 🌟 #ICCAwardshttps://t.co/RJPl6McATL
ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടികയില്‍ ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും ഇടംപിടിച്ചു. 2024ലെഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളുടെ നോമിനേഷൻ ലിസ്റ്റ് ഐസിസി പുറത്തിറക്കിയപ്പോള്‍ ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ട്, ഹാരി ബ്രൂക്ക്, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് എന്നിവരോടൊപ്പമാണ് ബുംറയേയും ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫിയിലേക്ക് നാമനിർദ്ദേശം ചെയ്‌തത്.
2024ൽ 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. മെൽബണിലെ മത്സരത്തില്‍ ഏറ്റവും വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ബൗളര്‍ നേട്ടവും താരത്തെ തേടിയെത്തി. 8484 പന്തുകളില്‍ നിന്നാണ് താരം 200 വിക്കറ്റുകള്‍ തികച്ചത്.
The shortlists for all nine categories of #ICCAwards 2024 are now out 🔊
— ICC (@ICC) December 30, 2024
Make your votes count 🗳https://t.co/XmfUloOx0T
ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട് ബുംറയ്‌ക്കൊപ്പം പോരാടുകയാണ്. 17 ടെസ്റ്റുകളിൽ നിന്ന് 55.57 ശരാശരിയിൽ 1556 റൺസും അതില്‍ ആറ് സെഞ്ച്വറികളും താരം നേടി. ഏറ്റവും ഉയർന്ന സ്കോർ 262 ആണ്. മറ്റൊരു ഇംഗ്ലീഷ് ബാറ്റര്‍ ഹാരി ബ്രൂക്കും പട്ടികയിലുണ്ട്.
ഈ വർഷം 12 ടെസ്റ്റുകളിൽ നിന്ന് 55 റൺസോടെ 1100 റൺസ് താരം സ്വന്തമാക്കി. പട്ടികയിലെ നാലാമത്തെ പേര് ട്രാവിസ് ഹെഡാണ് ഈ വർഷം ഒമ്പത് ടെസ്റ്റുകളിൽ നിന്ന് 608 റൺസാണ് ഹെഡിന്‍റെ ബാറ്റിൽ നിന്ന് പിറന്നത്. കൂടാതെ, 15 ടി20യിൽ നിന്ന് 539 റൺസ് ഇടംകൈയ്യൻ ബാറ്റര്‍ നേടി.
Also Read: മുട്ടുമടക്കി ഫിഡെ; കാൾസൺ ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ജീന്‍സ് ധരിച്ച് മത്സരിക്കും - MAGNUS CARLSEN