ന്യൂഡല്‍ഹി:2007ലാണ് ഇന്ത്യന്‍ താരം യുവരാജ് സിങ് ഓരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തി ലോക റെക്കോര്‍ഡ് നേടിയത്. എന്നാല്‍ എന്നാല്‍ ടി20യില്‍ ഒരു ഓവറില്‍ 39 റണ്‍സ് നേടി റെക്കോര്‍ഡ് സൃഷ്‌ടിച്ചിരിക്കുകയാണ് സമോവ താരം ഡാരിയസ് വീസ്സര്‍. 6 സിക്‌സറുകളടക്കം 39 റണ്‍സ് നേടി അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തിൽ പുതുചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് താരം.
ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ വനുവാഡുവിനെതിരെയാണ് വീസറിന്‍റെ ആറാട്ട്. 62 പന്തിൽ 132 റൺസ് നേടി സമോവയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഡാരിയസ് വീസ്സറിന്‍റെ പേരിലായി.
നളിന്‍ നിപിക്കോയുടെ 15ാം ഓവറിലായിരുന്നു ഡാരിയസിന്‍റെ മിന്നുന്ന ബാറ്റിങ്. ഓവറിൽ 3 നോ ബോളുകൾ എറിഞ്ഞ നിപികോയുടെ മോശം ബൗളിങ്ങും പുതിയ റെക്കോർഡ് സ്ഥാപിച്ചു. തുടർച്ചയായി 3 സിക്‌സറുകൾ പറത്തിയാണ് ഡാരിയസ് ഓവർ തുടങ്ങിയത്. ഹാട്രിക് സിക്‌സറുകൾക്ക് ശേഷം ഒരു നോ ബോളായിരുന്നു. അടുത്ത പന്തിൽ വീണ്ടും നാലാമത്തെ സിക്‌സ്. അടുത്ത പന്തിൽ നിപിക്കോ ഒരു ഡോട്ട് ബോൾ എറിഞ്ഞു. പിന്നീടും അടുത്ത പന്തിലും താരം നോബോൾ എറിയുന്നത് തുടർന്നു. ഇതിന് പിന്നാലെ മറ്റൊരു നോ ബോളും കൂടിയായതോടെ ഓവറിലെ അഞ്ചാം സിക്‌സും പിറന്നു. അവസാന പന്തിൽ വീണ്ടും സിക്‌സർ പറത്തി ആകെ 39 റൺസ് നേടിയ ഡാരിയസ് ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡും സ്വന്തമാക്കി.