സെയ്ന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇൻഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്. സെയ്ന്‍റ് ലൂസിയയിലെ ഡാരൻ സാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെയായിരുന്നു ഇംഗ്ലണ്ട് മറികടന്നത്.
സാള്‍ട്ടും ബെയര്‍സ്റ്റോയും 'കത്തിക്കയറി'; സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിനെ പൂട്ടി ഇംഗ്ലണ്ട് - West Indies vs England Result - WEST INDIES VS ENGLAND RESULT
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിന് ജയം. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ജയം പിടിച്ചത് എട്ട് വിക്കറ്റിന്. മത്സരത്തില്‍ തകര്‍പ്പൻ ബാറ്റിങ് പ്രകടനം നടത്തി ഫില്‍ സാള്‍ട്ടും ജോണി ബെയര്‍സ്റ്റോയും.
ENGLAND CRICKET TEAM (IANS)
Published : Jun 20, 2024, 9:38 AM IST
ഫില്‍ സാള്‍ട്ടിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും തകര്‍പ്പൻ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കിയത്. 47 പന്ത് നേരിട്ട സാള്‍ട്ട് അഞ്ച് സിക്‌സറുകളുടെയും ഏഴ് ഫോറിന്‍റെയും അകമ്പടിയില്‍ പുറത്താകാതെ 87 റണ്‍സ് നേടി. 26 പന്ത് നേരിട്ട ജോണി ബെയര്‍സ്റ്റോ പുറത്താകാതെ 48 റണ്‍സാണ് മത്സരത്തില്‍ അടിച്ചെടുത്തത്.