കേരളം

kerala

ETV Bharat / sports

സെഞ്ചുറികളില്‍ റെക്കോര്‍ഡുകള്‍ നേടിയ വിരാട് കോലി ഈ മൂന്ന് ഗ്രൗണ്ടുകളില്‍ മൂന്നക്കം തികച്ചില്ല - VIRAT KOHLI

കോലി ഇന്ത്യയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ ഇതുവരെ സെഞ്ചുറി നേടിയിട്ടില്ല. ആ ഗ്രൗണ്ടുകളെ കുറിച്ചറിയാം.

വിരാട് കോലി  INDIAN CRICKET TEAM  വിരാട് കോലിയുടെ സെഞ്ചുറി  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
വിരാട് കോലി (AP)

By ETV Bharat Sports Team

Published : Oct 9, 2024, 7:51 PM IST

ഹൈദരാബാദ്:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്റ്റാർ ബാറ്റര്‍ വിരാട് കോലി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. മൂന്ന് ഫോർമാറ്റിലും മികച്ച കളിക്കാരനായി കോലി തിളങ്ങി. കുറഞ്ഞ സമയം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറികളുടെ റെക്കോർഡുകൾ താരം സൃഷ്ടിച്ചു.

ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ എന്ന ഖ്യാതിയും കോലിയെ തേടിയെത്തി. ഇതുവരെ ടെസ്റ്റിൽ 29 സെഞ്ചുറികളും 30 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. എന്നാൽ രാജ്യത്തെ ചില പ്രധാന സ്റ്റേഡിയങ്ങളിലെ ടെസ്റ്റ് മത്സരങ്ങളിൽ വിരാട് കോലിക്ക് ഇതുവരെ മൂന്നക്കം തൊടാൻ കഴിഞ്ഞിട്ടില്ല. ബാറ്റര്‍മാര്‍ ഹോം ഗ്രൗണ്ടിലാണ് സാധാരണ മികവ് പുലർത്തുന്നത്. വിദേശ പിച്ചുകളിൽ റൺസെടുക്കാൻ താരങ്ങള്‍ പാടുപെടാറുണ്ട്. എന്നാൽ കോലി ഇന്ത്യയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ ഇതുവരെ സെഞ്ച്വറി നേടിയിട്ടില്ല. ആ ഗ്രൗണ്ടുകളെ കുറിച്ചറിയാം.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, മൊഹാലി: വേഗമേറിയ ബൗൺസി പിച്ചിന് പേരുകേട്ടതാണ് മൊഹാലി. ബാറ്റർമാർക്ക് വെല്ലുവിളി നിറഞ്ഞ ഗ്രൗണ്ട്. മൊഹാലിയിലെ കോലിയുടെ ഏറ്റവും ഉയർന്ന സ്‌കോർ 79 ആയിരുന്നു. മൊഹാലിയിൽ പോലും വിരാടിന് സെഞ്ച്വറി നേടാനായില്ല. ഈ പിച്ച് മിക്ക പേസ് ബൗളർമാർക്ക് അനുയോജ്യമാണ്. അതുകൊണ്ടാണ് സെഞ്ചുറിയാക്കി മാറ്റാൻ കോലിക്ക് കഴിയാത്തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം പോലും കോലിയെ തുണച്ചില്ല. ഇവിടെ ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ 44 മാത്രമാണ്.

ജെഎസ്‌സിഎ ഇന്‍റര്‍നാഷണൽ സ്റ്റേഡിയം കോംപ്ലക്‌സ്, റാഞ്ചി: വളരെ പ്രധാനപ്പെട്ട ഇന്നിങ്സാണ് ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ കോലി കളിച്ചത്. എന്നാൽ ടെസ്റ്റിൽ ഒരു സെഞ്ച്വറി പോലും ഇവിടെ നിന്ന് നേടാനായില്ല. ഗ്രൗണ്ടിലെ ഉയർന്ന സ്‌കോർ 75 മാത്രമായിരുന്നു.

Also Read:ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വീണ്ടും മൈതാനത്തേക്ക്; ഇന്ത്യയെ നയിക്കാന്‍ സച്ചിൻ ടെണ്ടുൽക്കര്‍

ABOUT THE AUTHOR

...view details