ലോകത്ത് ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന കായിക താരങ്ങളിലൊരാളാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയെന്നത് ഏറെപ്പേര്‍ക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ക്രിക്കറ്റര്‍ എന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് കോലിയിപ്പോള്‍.
കഴിഞ്ഞ 12 മാസത്തിനിടെ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച കായിക താരങ്ങളുടെ പട്ടിക സ്റ്റാറ്റിസ്റ്റയാണ് പുറത്തുവിട്ടത്. ഇതു പ്രകാരം 847 കോടി രൂപയാണ് കോലി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടാക്കിയത്. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് 36-കാരന്‍ ഇടം നേടിയത്. ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍. 2081 കോടി രൂപയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്‌പാനിഷ് ഗോള്‍ഫ് താരമായ ജോണ്‍ റാം ആണ് പട്ടികയില്‍ രണ്ടാമതുള്ളത്. അര്‍ജന്‍റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയാണ് പട്ടികയിലെ മൂന്നാമന്‍. ലെബ്രോൺ ജെയിംസും ജിയാനിസ് ആൻ്ററ്റോകൗൺപോയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. കിലിയന്‍ എംബാപ്പെ, നെയ്‌മര്‍, കരിം ബെന്‍സീമ, വിരാട് കോലി, സ്റ്റീഫൻ കറി എന്നിവരാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.