പാരീസ്: ഇന്ത്യയുടെ സ്റ്റാർ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇതുവരെ ഒരു അന്താരാഷ്ട്ര മത്സരവും തോറ്റിട്ടില്ലാത്ത ജാപ്പനീസ് ഗുസ്‌തി താരം യുയി സുസാക്കിയെയാണ് വിനേഷ് വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ പ്രീക്വാർട്ടർ മത്സരത്തിൽ പരാജയപ്പെടുത്തിയത്. സുസാകി നിലവിലെ ഒളിമ്പിക് ചാമ്പ്യനും 4 തവണ ലോക ചാമ്പ്യനുമാണ്.
വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ പ്രീക്വാർട്ടർ മത്സരം (asdsa) ഏറെ വെല്ലുവിളി പ്രതീക്ഷിച്ചാണ് വിനേഷ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഗോദയില്‍ 3-2 ന് സുസാകിയെ വിനേഷ് മലര്‍ത്തിയടിച്ചു.
2020 ടോക്കിയോ ഒളിമ്പിക്‌സ്, 2017, 2018, 2022, 2023 ലോക ചാമ്പ്യൻഷിപ്പുകളിൽ യുവി സുസാക്കി സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്. പാരീസിൽ സ്വർണമെഡൽ നേടാനുള്ള ശക്തമായ മത്സരാർത്ഥി കൂടിയായിരുന്നു സുസാക്കി.
2020 സമ്മർ ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ ഒരു പോയിന്‍റു പോലും നഷ്ടപ്പെടുത്താതെ സ്വർണം നേടിയതാണ് സുസാക്കിയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. U23, സീനിയർ ലോക ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ നിരവധി ലോക ചാമ്പ്യൻഷിപ്പുകൾ സുസാകി നേടിയിട്ടുണ്ട്. കൂടാതെ ലോകത്തിലെ ആദ്യത്തെ ഗുസ്‌തി ഗ്രാൻഡ് സ്ലാം നേടുകയും ചെയ്‌തു.
ജൂലൈ 6 ന് നടന്ന സ്പാനിഷ് ഗ്രാൻഡ് പ്രിക്സിൽ വിനേഷ് ഫോഗട്ട് സ്വർണ്ണ മെഡൽ നേടിയിരുന്നു, ഫൈനലിൽ മരിയ ടൈമെർകോവയെ 10-5 ന് പരാജയപ്പെടുത്തിയാണ് മെഡല്‍ സ്വന്തമാക്കിയത്. പാരീസ് ഒളിമ്പിക്‌സിനായി മികച്ച തയ്യാറെടുപ്പ് നടത്തുകയും ചെയ്‌തിട്ടുണ്ട് താരം.
Also Read:പോൾവോൾട്ടില്‍ 9-ാം തവണയും ലോക റെക്കോർഡ് തിരുത്തി; മോണ്ടോ ഡുപ്ലാന്‍റിസിന് സ്വര്‍ണമെഡല്‍ നേട്ടം - Mondo Duplantis wins gold