ഹൈദരാബാദ്: ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റും മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മകനുമായ റോഹൻ ജെയ്റ്റ്‌ലിയെ ബിസിസിഐ സെക്രട്ടറിയായി നിയമിക്കുമെന്ന് റിപ്പോർട്ട്. സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പുതുമുഖം റോഗന് കൂടുതൽ സാധ്യതയുണ്ടെന്നാണ് സൂചന.
നിലവിലെ ബിസിസിഐ സെക്രട്ടറി ജയ്ഷ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐസിസി) ചെയര്‍മാനാകാനുളള മത്സരത്തിലാണ്. ഐസിസി ബോർഡിലെ ആകെയുള്ള 16 അംഗങ്ങളിൽ 15 പേർക്കും ജെയ്ഷയുടെ പിന്തുണയുണ്ടെന്നാണ് സൂചന. അതിനാൽ ജെയ്‌ഷ ഐസിസി അധ്യക്ഷനാകുന്നതിൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് 4 പേർ തമ്മിൽ കടുത്ത മത്സരമാണ് നടക്കുമെന്നാണ് ആദ്യം വിവരം പ്രചരിച്ചത്. ബിസിസിഐ ഡെപ്യൂട്ടി സെക്രട്ടറിയും കോൺഗ്രസ് എംപിയുമായ രാജീവ് ശുക്ല മത്സര രംഗത്തുണ്ട്. അതേസമയം ബിസിസിഐ ട്രഷററും മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ പ്രമുഖ അംഗവുമായ ആശിഷ് ഷെലാറും മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ സഹോദരൻ അരുൺ ധുമലും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
അടുത്ത ഐസിസി ചെയർമാനായി ചുമതലയേൽക്കാൻ ഷായ്ക്ക് താൽപ്പര്യമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹതയുണ്ട്. കാരണം ജയ്ഷ ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ല. ഇതിനുള്ള അവസാന തീയതി ഓഗസ്റ്റ് 27 ആണ്. നിലവിലെ ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാർക്ലേ മൂന്നാം തവണയും ചെയര്‍മാനാകാനില്ലെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Also Read:അഞ്ചാം വയസിൽ കിളിമഞ്ചാരോ കീഴടക്കി പഞ്ചാബിലെ തെഗ്ബീർ സിങ് - conquered Kilimanjaro