ന്യൂഡൽഹി: ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് മത്സരത്തിന്‍റെ ആദ്യ ദിനം മഴയിൽ ഒലിച്ചുപോയി. മത്സരത്തിന് മുമ്പ് ബെംഗളൂരുവിൽ കനത്ത മഴ പെയ്‌തിരുന്നു. തുടര്‍ന്ന് താരങ്ങള്‍ മൈതാനത്ത് വരാത്തതിനാൽ ടോസ് പോലും നടത്താൻ കഴിഞ്ഞില്ല. ഉച്ചയായിട്ടും മഴ തുടർന്നതോടെ കളി വേണ്ടെന്നുവയ്ക്കുകയായിരുന്നു.
ആദ്യ ദിനം മഴ മൂലം മുടങ്ങിയാൽ അടുത്ത ദിവസം മഴ പെയ്‌തില്ലെങ്കിൽ 4 ദിവസം മാത്രമേ മത്സരം നടക്കൂ. രണ്ടാം ദിവസം രാവിലെ 8.45 ന് ടോസ് നടക്കും. 9.15 ന് കളി ആരംഭിക്കും. നാളെ മഴ പെയ്യില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിരാട് കോലിയും ജയ്സ്വാളും ഇടയ്ക്ക് പരിശീലനത്തിനായി ഗ്രൗണ്ടിൽ ഇറങ്ങിയെങ്കിലും പെട്ടെന്നു തന്നെ തിരിച്ചു മടങ്ങി.
കാലാവസ്ഥ പ്രവചനമനുസരിച്ച് അടുത്ത ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. രണ്ടാം ദിനം മുഴുവൻ കളിയുണ്ടെങ്കിൽ ആദ്യ ദിവസത്തെ നഷ്‌ടപരിഹാരമായി മത്സര സമയം 5.30 വരെ നീട്ടാം. എന്നാൽ, കാൺപൂരിൽ ബംഗ്ലാദേശിനെതിരായ മഴ ബാധിച്ച മത്സരത്തിൽ വെറും 2 ദിവസം കൊണ്ട് ഇന്ത്യക്ക് ഫലം ലഭിച്ചു.