കേരളം

kerala

ETV Bharat / sports

ചാമ്പ്യന്‍സ് ലീഗിൽ ഇന്ന് വമ്പൻമാർ കളത്തില്‍; റയലും സിറ്റിയും ഇറങ്ങും, നാലാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് തുടക്കം - UEFA CHAMPIONS LEAGUE

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോള്‍ ലീഗ് ഫേസിലെ നാലാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.

യുവേഫാ ചാംപ്യൻസ് ലീഗ്  CHAMPIONS LEAGUE FOOTBALL  മാഞ്ചസ്റ്റർ സിറ്റി  റയല്‍ മാഡ്രിഡ്
യുവേഫാ ചാമ്പ്യന്‍സ് ലീഗ് (Etv Bharat)

By ETV Bharat Sports Team

Published : Nov 5, 2024, 12:45 PM IST

ഹൈദരാബാദ്:യുവേഫാ ചാമ്പ്യന്‍സ് ലീഗിൽ ഇന്ന് സൂപ്പര്‍ ടീമുകള്‍ കളത്തില്‍ ഇറങ്ങുന്നു. മാഞ്ചസ്റ്റർ സിറ്റി, യുവന്‍റസ് റയല്‍ മാഡ്രിഡ് തുടങ്ങിയ വമ്പൻമാരാണ് വിവിധ മത്സരങ്ങൾക്കായി ഇറങ്ങുന്നത്. രാത്രി 11.15ന് നടക്കുന്ന മത്സരത്തിൽ ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സഗ്രബ് സ്ലോവൻ ബ്രാറ്റിസ്ലാവയെ നേരിടും. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ പി.എസ്.വി- ജിറോണ പോരാട്ടം നടക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാത്രി 1.30ന് സാന്‍റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന കളിയില്‍ ഇറ്റാലിയൻ കരുത്തരായ എ.സി മിലാനുമായാണ് റയൽ മാഡ്രിഡ് കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ ബൊറൂസിയയെ തകര്‍ത്തായിരുന്നു റയല്‍ തങ്ങളുടെ 15-ാം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.

എവെ മത്സരത്തിൽ പോർച്ചുഗീസ് ക്ലബായ സ്‌പോർട്ടിങ്ങിനെയാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുന്നത്. ഇതേ സമയത്ത് നടക്കുന്ന മത്സരത്തിൽ യുവന്‍റസ് ഫ്രഞ്ച് ക്ലബായ ലില്ലെയെ നേരിടും. മറ്റൊരു മത്സരത്തില്‍ പ്രീമിയർ ലീഗ് കരുത്തൻമാരായ ലിവർപൂളും ജർമൻ ചാംപ്യൻമാരായ ബയർ ലെവർകൂസനും തമ്മില്‍ രാത്രി 1.30ന് ഏറ്റുമുട്ടും . ബൊലോഗ്‌ന ഇതേസമയത്ത് ഫ്രഞ്ച് ക്ലബായ മൊണോക്കോയെ നേരിടും.

മൂന്ന് മത്സരം പൂർത്തിയായപ്പോൾ രണ്ട് ജയവും ഒരു സമനിലയുമായി ഏഴു പോയിന്‍റുമായി സിറ്റി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. മൂന്ന് മത്സരത്തിൽനിന്ന് ആറു പോയിന്‍റുമായി റയൽ മാഡ്രിഡ് പട്ടികയിൽ 12ാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ ആസ്റ്റണ്‍ വില്ലയാണ് പോയന്‍റ് ടേബിളില്‍ ഒന്നാമത്. ഒന്‍പത് പോയന്‍റുമായി ലിവര്‍പൂളാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. മൊണാക്കോ നാലും ബ്രെസ്റ്റ് അഞ്ചും സ്ഥാനങ്ങളിലുണ്ട്. ആറ് പോയന്‍റുമായി കരുത്തരായ ബാഴ്‌സലോണ പത്താമതാണ്.

Also Read:സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് നവംബർ 20ന് കോഴിക്കോട്ട് തുടക്കമാകും

ABOUT THE AUTHOR

...view details