ലണ്ടൻ:ചരിത്രത്തില്‍ ആദ്യമായി ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (Premier League) മത്സരം നിയന്ത്രിക്കാൻ ഇന്ത്യൻ വംശജനായ റഫറി (First Indian Origin Referee in EPL). ബ്രിട്ടീഷ് ദക്ഷിണേഷ്യൻ പ്രതിനിധിയായ സണ്ണി സിങ് ഗില്ലിനെയാണ് (Sunny Singh Gill) ചരിത്രനേട്ടം കാത്തിരിക്കുന്നത്. സെല്‍ഹര്‍ട്ട് പാര്‍ക്കില്‍ ഇന്ന് നടക്കുന്ന ക്രിസ്റ്റല്‍ പാലസ്, ലൂട്ടൺ ടൗൺ മത്സരമാണ് സണ്ണി സിങ് നിയന്ത്രിക്കുക (Crystal Palace vs Luton Town).
ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡിന് (PGMOL) പുറത്തുനിന്നും ഈ സീസണില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിയന്ത്രിക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന ഏഴാമത്തെ റഫറിയാണ് സണ്ണി സിങ്.
പഞ്ചാബിലെ മോഗയ്‌ക്കടുത്തുള്ള കോക്രി ബെനിവാള്‍ ഗ്രാമത്തിലാണ് സണ്ണി സിങ് ഗില്ലിന്‍റെ വേരുകള്‍. 39കാരന്‍റെ പിതാവ് ജര്‍ണിയല്‍ സിങ് ചെറുപ്പത്തില്‍ തന്നെ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ്. ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിയായിരുന്നു അദ്ദേഹവും.