കേരളം

kerala

ETV Bharat / sports

രാജ്യത്തിനായി ടെന്നീസ് കളിക്കാൻ വന്‍ തുക ആവശ്യപ്പെട്ട് സുമിത് നാഗല്‍..! പ്രതികരിച്ച് താരം - Sumit Nagal - SUMIT NAGAL

സുമിത് നാഗൽ 50,000 ഡോളർ (ഏകദേശം 45 ലക്ഷം രൂപ) വാർഷിക ഫീസായി ആവശ്യപ്പെടുന്നു. എന്നാല്‍ താരം വിമര്‍ശനങ്ങളെ നിഷേധിച്ചില്ല.

സുമിത് നാഗല്‍  ടെന്നീസ് താരം സുമിത് നാഗൽ  സുമിത് നാഗലിന്‍റെ ഫീസ്  ഇന്ത്യൻ ടെന്നീസ് താരം
സുമിത് നാഗല്‍ (ANI)

By ETV Bharat Sports Team

Published : Sep 20, 2024, 7:23 PM IST

ചെന്നൈ: ഇന്ത്യൻ ടെന്നീസ് താരവും ഒന്നാം നമ്പർ സിംഗിൾസ് താരവുമായ സുമിത് നാഗൽ കായിക പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. എന്നാൽ അടുത്തിടെ സുമിതിനെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി കളിക്കാന്‍ വന്‍ തുക താരം ആവശ്യപ്പെട്ടതായാണ് വിവരം. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷനും (എഐടിഎ) ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

"രാജ്യത്തെ പ്രതിനിധീകരിക്കാൻ ആരെങ്കിലും പണം ആവശ്യപ്പെടുന്നുണ്ടോയെന്ന് എഐടിഎ പ്രസിഡന്‍റ് അനിൽ ധുപർ നാഗലിനെ വിമർശിച്ചു. സുമിത് നാഗൽ 50,000 ഡോളർ (ഏകദേശം 45 ലക്ഷം രൂപ) വാർഷിക ഫീസായി ആവശ്യപ്പെടുന്നു. എന്നാല്‍ സുമിത് നാഗൽ വിമര്‍ശനങ്ങളെ നിഷേധിച്ചില്ല. "ഫീസ് ചോദിച്ചിട്ടുണ്ട് എന്നത് ശരിയാണ്. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കളിക്കാരെ തയ്യാറാക്കുന്നതിന് ധാരാളം ചിലവുകൾ ഉൾപ്പെടുന്നു. ഗെയിമിന് ആവശ്യപ്പെടുന്ന തുക മതിയെന്ന് ഞാൻ കരുതുന്നുവെന്ന് താരം പറഞ്ഞു.

സ്റ്റാൻഡേർഡ് പ്രാക്ടീസ് മാത്രമേ ഞാൻ ആവശ്യപ്പെട്ടിട്ടുള്ളൂ. അല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല. രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഏതൊരു കളിക്കാരനും അഭിമാനിക്കുന്ന കാര്യമാണ്. അത് വലിയ ബഹുമതിയാണ്. നടുവേദനയെ തുടർന്ന് സ്വീഡനെതിരെ ഡേവിസ് കപ്പ് കളിച്ചിരുന്നില്ല. ഇപ്പോഴും ഇതാണ് പ്രശ്നം. അതുകൊണ്ടാണ് ചൈന ഓപ്പണിൽ നിന്ന് ഞാൻ പിന്മാറിയത്,' നാഗൽ വിശദീകരിച്ചു.

Also Read:ലക്ഷ്യം ജയം മാത്രം; മലപ്പുറം എഫ്.സിയും തൃശൂര്‍ മാജികും ഇന്ന് കൊമ്പുകോര്‍ക്കും - Super league kerala

ABOUT THE AUTHOR

...view details