മൗണ്ട് മൗൻഗനുയി: ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ ശ്രീലങ്കക്ക് തോല്‍വി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലങ്കയുടെ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ സ്റ്റാർ ബാറ്റർ പാതും നിസങ്ക മാത്രമാണ് തിളങ്ങിയത്. 90 റണ്‍സാണ് താരം നേടിയത്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ കിവീസ് 1-0ന് മുന്നിലെത്തി. ബ്ലാക്ക് ക്യാപ്‌സ് തുടക്കത്തില്‍ 39-3ലേക്ക് വീണെങ്കിലും ഡാരില്‍ മിച്ചല്‍(62), മൈക്കല്‍ ബ്രേസ്‌വെല്‍(59) എന്നിവര്‍ മികച്ച ഇന്നിങ്സ് കളിച്ചതോടെയാണ് ടീം ഭേദപ്പെട്ട സ്കോറിലെത്തിയത്.
ശ്രീലങ്കയ്ക്കായി ബിനുര ഫെർണാണ്ടോ, മഹീഷ് തീക്ഷണ, വനീന്ദു ഹസരങ്ക എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. കിവീസിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മാറ്റ് ഹെൻറി, സാക്കറി ഫോൾക്സ് എന്നിവർ രണ്ട് വിക്കറ്റുകളും നേടി.
മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക മികച്ച തുടക്കമായിരുന്നു കാഴ്‌ചവച്ചത്. ഓപണർമാരായ പാതും നിസങ്കയും കുശൽ മെൻഡിസുമാത്രമാണ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചത്.60 പന്തിൽ നിസങ്ക 90 റൺസെടുത്തപ്പോള്‍ 36 പന്തിൽ 46 റൺസാണ് മെൻഡിസ് നേടിയത്.
ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസ് അടിച്ചെങ്കിലും പിന്നാലെ എത്തിയവര്‍ നിറം മങ്ങുകയായിരുന്നു. കുശാല്‍ പേരേര(0), ചരിത് അസലങ്ക(3), രജപക്സ(8), ഫൗക്സ് തീക്ഷണ(1) എന്നിവര്‍ രണ്ടക്കം പോലും കടക്കാൻ സാധിക്കാതിരുന്നതാണ് ശ്രീലങ്ക തകരാന്‍ കാരണം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം തിങ്കളാഴ്ച നടക്കും.
Also Read:‘സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്’..! ഋഷഭ് പന്തിനെ കടന്നാക്രമിച്ച് സുനില്‍ ഗവാസ്‌കര്‍- വീഡിയോ - AUS VS IND 4TH TEST