കേരളം

kerala

ETV Bharat / sports

ശ്രീജേഷും ഹർമൻപ്രീതും അന്താരാഷ്ട്ര ഹോക്കി പുരസ്‌കാര ചുരുക്കപ്പട്ടികയിൽ - International Hockey Awards

മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരത്തിനാണ് ശ്രീജേഷിനെ പരിഗണിക്കുന്നത്. പ്ലെയർ ഓഫ് ദ ഇയർ അവാർഡിനായാണ് ഹർമൻപ്രീത് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

അന്താരാഷ്ട്ര ഹോക്കി പുരസ്‌കാരം  ശ്രീജേഷും ഹർമൻപ്രീതും  REEJESH AND HARMANPREET SHORTLISTED  അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ
പി.ആർ. ശ്രീജേഷ്, ഹർമൻപ്രീത് സിങ് (IANS)

By ETV Bharat Sports Team

Published : Sep 18, 2024, 5:27 PM IST

ലൂസെയ്ൻ: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ മികച്ച ഹോക്കി കളിക്കാരന് നല്‍കുന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മലയാളിതാരം പി.ആർ. ശ്രീജേഷും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ഇടംപിടിച്ചു. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരത്തിനാണ് ശ്രീജേഷിനെ പരിഗണിക്കുന്നത്. പ്ലെയർ ഓഫ് ദ ഇയർ അവാർഡിനായാണ് ഹർമൻപ്രീത് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കലമെഡൽ നേട്ടത്തിൽ ഇരുവരും പ്രധാന പങ്കുവഹിച്ചിരുന്നു. ഹർമൻപ്രീത് ഒളിമ്പിക്സിലെ ടോപ് സ്കോറർ ആയി. നെതർലൻഡ്‌സിന്‍റെ തിയറി ബ്രിങ്ക്മാൻ, ജോപ് ഡി മോൾ, ഹാൻസ് മുള്ളർ (ജർമനി), സാക് വാലസ് (ഇംഗ്ലണ്ട്) എന്നിവരാണ് മികച്ച താരത്തിനുള്ള അവാര്‍ഡിനായി ഹർമൻപ്രീതുമായി മത്സരിക്കുന്നത്. പിർമിൻ ബ്ലാക് (നെതർലൻഡ്‌സ്), ലൂയിസ് കാൾസാഡോ (സ്പെയിൻ), ജീൻ പോൾ ഡാൻബെർഗ് (ജർമനി), തോമസ് സാന്‍റിയാഗോ (അർജന്‍റീന) എന്നിവരും ഗോൾകീപ്പർ പുരസ്‌കകാരത്തിനുള്ള ചുരുക്കപ്പട്ടികയിലുണ്ട്.

വിദഗ്‌ധ സമിതിയും കളിക്കാരും മാധ്യമപ്രവർത്തകരും ദേശീയ ഹോക്കി അസോസിയേഷനുകളും ഉൾപ്പെട്ട വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. ഒക്ടോബർ 11 വരെ വോട്ടിങ് പ്രക്രിയ തുറന്നിരിക്കും. ജാനെ മുള്ളർ-വൈലാൻഡ് (ജർമ്മനി), സൈമൺ മേസൺ (ഇംഗ്ലണ്ട്), താഹിർ സമാൻ (പാകിസ്ഥാൻ), ദീപിക (ഇന്ത്യ), സോലെഡാഡ് ഇപാരഗ്യൂറെ (അർജന്‍റീന), ക്രെയ്ഗ് പർണാം (യുഎസ്എ), സാറാ ബെന്നറ്റ് (സിംബാബ്‌വെ), അഹമ്മദ് യൂസഫ് (ഈജിപ്‌ത്), ആംബർ ചർച്ച് (ന്യൂസിലൻഡ്), ആദം വെബ്സ്റ്റർ (ഓസ്‌ട്രേലിയ) എന്നിവരടങ്ങുന്നതാണ് വിദഗ്‌ധ സമിതി.

Also Read:ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വം; പാകിസ്ഥാന് മുതല്‍കൂട്ടാകും, വിനോദസഞ്ചാരം പ്രതീക്ഷ - Champions Trophy 2025

ABOUT THE AUTHOR

...view details