മുള്‍ട്ടാൻ: പാകിസ്ഥാനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയുടെ ഒന്നാം മത്സരത്തിൽ ഒല്ലി പോപ്പിന്‍റെ ഇംഗ്ലണ്ടിന് മുന്നില്‍ പാകിസ്ഥാന് ചരിത്രത്തിലെ നാണംകെട്ട തോല്‍വി. ആദ്യ ഇന്നിങ്സിൽ 500ല്‍ കൂടുതല്‍ റൺസ് നേടിയിട്ടും ടെസ്റ്റ് തോൽക്കുന്ന ആദ്യ ക്രിക്കറ്റ് ടീമായി പാകിസ്ഥാന്‍ മാറി.
ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാന്‍റെ തുടർച്ചയായ ആറാം തോൽവിയാണിത്. പാകിസ്ഥാന്‍റെ കഴിഞ്ഞ ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ സ്വന്തം തട്ടകത്തിൽ പാക് ടീം ഏഴാം തവണയാണ് തോൽവിയറിയുന്നത്. ഏഷ്യയിൽ ഇംഗ്ലണ്ടിന്‍റെ ഏക ഇന്നിങ്സ് വിജയമാണിത്. 2022ന് ശേഷം സ്വന്തം തട്ടകത്തിൽ ഒരു ടെസ്റ്റ് മത്സരവും ജയിക്കാത്ത ഏക ടീമായി പാകിസ്ഥാൻ.
ഇംഗ്ലണ്ട് ഇന്നിങ്സിനും 47 റൺസിനുമാണ് പാകിസ്ഥാനെ ഇല്ലാതെയാക്കിയത്. ജാക്ക് ലീച്ച് തുടർച്ചയായി മൂന്ന് വിക്കറ്റുകള്‍ നേടി. പാകിസ്ഥാന്‍ ആദ്യ ഇന്നിങ്ങ്‌സില്‍ ഉയര്‍ത്തിയ 556 റണ്‍സിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഹാരി ബ്രൂക്കിന്‍റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ജോ റൂട്ടിന്‍റെ ഇരട്ടസെഞ്ചുറിയുടെയും ബലത്തില്‍ 7 വിക്കറ്റിന് 823 റണ്‍സാണ് നേടിയത്.
മുൾട്ടാനിലെ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്‍റെ ഏറ്റവും ഉയർന്ന 309 റൺസ് ബ്രൂക്ക് മറികടന്നു. 267 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാക്കിസ്ഥാൻ, അഞ്ചാം ദിനം 54.5 ഓവറിൽ 220 റൺസിന് എല്ലാവരും പുറത്തായി.