ETV Bharat / sports

കൊക്കെയ്ൻ ഉപയോഗം; വിവാദ റഫറി ഡേവിഡ് കൂട്ടിനെതിരേ അന്വേഷണം, സംഭവം യൂറോ കപ്പിനിടെ - REFEREE DAVID COOTE

അന്വേഷണത്തിന്‍റെ ഭാഗമായി ഡേവിഡ് കൂട്ടിനെ സസ്പെൻഡ് ചെയ്‌തു

വിവാദ റഫറി ഡേവിഡ് കൂട്ട്  ഡേവിഡ് കൂട്ട് കൊക്കെയ്ൻ ഉപയോഗം  NVESTIGATION AGAINST DAVID COOTE  ഇംഗ്ലീഷ് പ്രീമിയർ ലീഗ്
ഡേവിഡ് കൂട്ട് (IANS)
author img

By ETV Bharat Sports Team

Published : Nov 16, 2024, 4:03 PM IST

പ്രീമിയർ ലീഗ് റഫറി ഡേവിഡ് കൂട്ട് വീണ്ടും പുതിയ വിവാദത്തിൽ കുടുങ്ങി. ഇത്തവണ യൂറോ കപ്പിനിടെ കൊക്കെയ്ൻ ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് യുവേഫ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ലിവർപൂളിനെയും ടീമിന്‍റെ മുൻ മാനേജർ ജർഗൻ ക്ലോപ്പിനെയും കുറിച്ച് കൂട്ട് അസഭ്യം പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ഇതിനെത്തുടർന്ന് ഇദ്ദേഹത്തെ പ്രീമിയർ ലീഗ് റഫറിയാകുന്നതിൽ നിന്നും സസ്​പെൻഡ് ചെയ്തിരുന്നു. കൂടാതെ പിജിഎംഒഎല്ലും എഫ്എയും വിഷയത്തില്‍ അന്വേഷണം തേടിയിരുന്നു. വീഡിയോ എങ്ങനെയാണ് പുറത്തുവന്നത് എന്നതിന്‍റെ സാഹചര്യം വ്യക്തമല്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ കേസിൽ കൂടുതൽ അഭിപ്രായം പറയില്ലെന്ന് പിജിഎംഒഎൽ അറിയിച്ചു.

ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ കൊക്കെയ്ൻ ആണെന്ന് ആരോപിക്കപ്പെടുന്ന വെള്ളപ്പൊടി ചീറ്റുന്ന ദൃശ്യങ്ങൾ ദി സൺ ആണ് പങ്കുവെച്ചത്. യുഎസ് ഡോളർ ബാങ്ക് നോട്ട് ഉപയോഗിച്ച് വെളുത്ത പൊടിയുടെ ഒരു വരി ചീറ്റുന്നത് കാണാം. ഡ്യൂട്ടിയിലായിരുന്ന യൂറോ 2024 ന്‍റെ സമയത്താണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു.

പോർച്ചുഗൽ-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വാർ ഒഫീഷ്യലായി കൂട്ട് പ്രവർത്തിച്ചിരുന്നു. ഇതിനു അടുത്ത ദിവസം സ്വന്തം ഹോട്ടലിൽ വച്ച് എടുത്ത വീഡിയോ ആണ് പുറത്തുവന്നത്. "ആരോപണങ്ങളെക്കുറിച്ച് ഞങ്ങൾക്കറിയാം, അവ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പിജിഎംഒഎല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൂർണ്ണമായ അന്വേഷണത്തിനായി ഡേവിഡ് കൂട്ടിനെ സസ്പെൻഡ് ചെയ്‌തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അച്ചടക്ക നടപടികള്‍ ലംഘിച്ചുവെന്ന പരാതിയിൽ യുവേഫ എത്തിക്‌സ് ആന്‍ഡ് ഡിസിപ്ലിനറി ഇൻസ്​പെക്റ്ററാണ് വിഷയം അന്വേഷിക്കുന്നത്.പ്രീമിയർ ലീഗിലെ ഏറ്റവും പരിചയസമ്പന്നരായ റഫറിമാരിൽ ഒരാളായ ഡേവിഡ് കൂട്ട് 2018 മുതൽ ടോപ്പ് ഫ്ലൈറ്റിൽ മത്സരങ്ങൾ റഫറി ചെയ്യുന്നു.

Also Read: രോഹിത്തിനും റിതികയ്ക്കും ആൺകുഞ്ഞ് പിറന്നു; താരം പെർത്ത് ടെസ്റ്റിൽ കളിക്കുന്നതില്‍ അഭ്യൂഹം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.