ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ പരുക്കേറ്റ മലയാളി താരം സഞ്ജു സാംസണിന് ആറാഴ്‌ച വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ബാറ്റു ചെയ്യുമ്പോൾ ജോഫ്ര ആർച്ചറുടെ പന്തുകൊണ്ടാണ് താരത്തിന് പരുക്കേറ്റത്. കൈവിരലിനു പൊട്ടലേറ്റത് തിരിച്ചടിയായതിനാല്‍ രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണ്ടി സഞ്ജു കളിച്ചേക്കില്ലെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനുവരി എട്ടിന് നടക്കുന്ന ക്വാർട്ടറില്‍ ജമ്മു കശ്മീരിനെയാണ് കേരളം നേരിടുന്നത്.പന്ത് സഞ്ജുവിന്‍റെ വിരലില്‍ തട്ടിയതോടെ കുറച്ചു നേരത്തേക്കു കളി നിർത്തിവച്ചു. തുടർന്ന് മെഡിക്കല്‍ ടീമെത്തി പരുക്ക് പരിശോധിക്കുകയും ബാൻഡേജ് ചുറ്റിയ ശേഷമാണു സഞ്ജു വീണ്ടും കളി ആരംഭിച്ചത്.
മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു ഏഴ് പന്തില്‍ 16 റണ്‍സെടുത്താണ് പുറത്തായത്. മാർക് വുഡിന്‍റെ പന്തിലാണ് ജോഫ്ര ആര്‍ച്ചർ ക്യാച്ചെടുത്ത് താരത്തെ പവലിയനിലേക്ക് അയച്ചത്. എന്നാൽ ഇംഗ്ലണ്ടിന്‍റെ ബാറ്റിങ്ങിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഇറങ്ങിയില്ല.