ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് പരിക്കേറ്റിരുന്നു. ജോഫ്രാ ആര്‍ച്ചറുടെ പന്ത് താരത്തിന്‍റെ കൈവിരലിന് കൊണ്ട് വിരലിന് പൊട്ടലുണ്ടാവുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും ആറ് ആഴ്‌ച സഞ്ജുവിന് കളിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോഴിതാ ആശുപത്രിയിൽ നിന്നുള്ള താരത്തിന്‍റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വെെറലായി. ചിത്രത്തില്‍ ബാൻഡേജ് ചുറ്റിയ സഞ്ജുവിന്‍റെ കൈ വിരൽ കാണാം. സഞ്ജുവിന്‍റെ കൈവിരലിന് സര്‍ജറി കഴിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം താരത്തിന് ഐപിഎല്ലും നഷ്ടമാകുമോയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ഐപിഎല്ലിന് മുന്‍പ് തന്നെ സഞ്ജുവിന് പരുക്കിൽ നിന്ന് മുക്തനാവാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. മത്സരത്തിനിടെ താരത്തിന്‍റെ വിരലിന് പരുക്കേറ്റതോടെ കുറച്ചു നേരത്തേക്കു കളി നിർത്തിവച്ചിരുന്നു. തുടർന്ന് മെഡിക്കല്‍ ടീമെത്തി ബാൻഡേജ് ചുറ്റിയ ശേഷമാണു സഞ്ജു വീണ്ടും കളി ആരംഭിച്ചത്.
Also Read:പരമ്പര തൂത്തുവാരുമോ..! ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് ബാറ്റിങ്; തിളങ്ങാന്‍ വിരാട് കോലി - IND VS ENG 3RD ODI
നായകന്‍ സഞ്ജുവിന്‍റെ സാന്നിധ്യം രാജസ്ഥാൻ റോയൽസിന് ഏറെ പ്രാധാന്യമാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിച്ചേ ഇനി സഞ്ജുവിന് കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കൂ. പരിക്കിന്‍റെ പിടിയിലായ താരത്തിന് ഐപിഎല്‍ നഷ്ടമായാല്‍ കരിയറില്‍ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരിക.
ഇംഗ്ലണ്ടിനെതിരെ അവസാന ടി20യിൽ 16 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പരമ്പരയിലെ അഞ്ച് മത്സരത്തിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ഇംഗ്ലണ്ടിനെതിരെ പ്രതിക്ഷിച്ച ഫോമിലെത്താന്‍ സാധിക്കാത്തതില്‍ സഞ്ജുവിന് നിരവധി വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ആദ്യ കളിയില്‍ 26 റണ്‍സും രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സുമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്.
എന്നാല്‍ തിരിച്ചുവരുമെന്ന് കരുതിയ മൂന്നാം മത്സരത്തില്‍ മൂന്നും, നാലാം മത്സരത്തില്‍ ഒരു റണ്‍സും നേടി നിറം മങ്ങിയ പ്രകടനമാണ് താരം പുറത്തെടുത്തത്. പരിക്കിനെ തുടർന്ന്, ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടർ മത്സരങ്ങളും താരത്തിനു നഷ്ടപ്പെട്ടിരുന്നു. നേരത്തെ ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും നടന്ന ടി20 മത്സരങ്ങളില്‍ സെഞ്ച്വറി പ്രകടനങ്ങളടക്കം നടത്താന്‍ സഞ്ജുവിനായിരുന്നു.