ന്യൂഡൽഹി:പരുക്കിനെ തുടര്‍ന്ന് ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് ഋഷഭ് പന്ത് പുറത്ത്. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഒക്ടോബർ 24 ന് പൂനെയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് താരം ഒഴിവായത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ 99 റൺസിന്‍റെ ഉജ്ജ്വല ഇന്നിങ്സാണ് പന്ത് കളിച്ചത്.
‘അതേസമസം ബംഗളൂരുവിൽ ഇന്ത്യൻ ക്രിക്കറ്റിനെ പിന്തുണച്ച, ആവേശം നൽകിയ എല്ലാവർക്കും നന്ദി പറയുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സില്‍ താരം കുറിച്ചു.ഞങ്ങൾ ശക്തമായി തിരിച്ചുവരും, ഈ കളി നിങ്ങളുടെ പരിധികളെ പരീക്ഷിക്കും. ചിലപ്പോൾ നിങ്ങളെ വലിച്ച് താഴെയിടും എന്നിട്ട് നിങ്ങളെ ഉയർത്തും പിന്നെ ദൂരേക്ക് വലിച്ചെറിയും. എന്നാൽ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ ശക്തമായി തിരിച്ചുവരുമെന്ന് പന്ത് കുറിച്ചു.
അതിനിടെ രണ്ടാം ടെസ്റ്റില്‍ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറലിന് പ്ലേയിങ് 11 ൽ ഇടം ലഭിച്ചേക്കാമെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു. പന്തിന്‍റെ തീരുമാനം മത്സരത്തിന് മുമ്പ് സെലക്ടർമാർ ടീം മാനേജ്‌മെന്‍റിന് വിട്ടു. ആദ്യ ടെസ്റ്റിനിടെ പന്തിന്‍റെ അഭാവത്തിൽ വിക്കറ്റ് കീപ്പിങ് നടത്തിയ ധ്രുവ് ജുറൽ പകരക്കാരനായേക്കും വീട്ടും. തീരുമാനം ഇപ്പോള്‍ ടീം മാനേജ്മെന്‍റിനെ ആശ്രയിച്ചിരിക്കുന്നു.