മുംബൈ:രഞ്ജി ട്രോഫി (Ranji Trophy) ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ മുംബൈ തിരിച്ചടിക്കുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നേടിയ 224 റണ്‍സിന് മറുപടിക്കിറങ്ങിയ വിദര്‍ഭയ്‌ക്ക് ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടം (Mumbai vs Vidarbha). 31 റണ്‍സ് മാത്രമാണ് വിദര്‍ഭയുടെ സ്‌കോര്‍ ബോര്‍ഡിലുള്ളത്.
അഥര്‍വ ടൈഡെ (46 പന്തില്‍ 21), ആദിത്യ തക്കറെ (4 പന്തില്‍ 0) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. ധ്രുവ് ഷൊറേ (3 പന്തില്‍ 0), അമന്‍ മൊഖാദെ (15 പന്തില്‍ 8), കരുണ്‍ നായര്‍ (12 പന്തില്‍ 0) എന്നിവരുടെ വിക്കറ്റാണ് നഷ്‌ടമായത്. മുംബൈക്കായി ധവാല്‍ കുല്‍ക്കര്‍ണിക്ക് രണ്ട് വിക്കറ്റുകള്‍ നേടി. ശാര്‍ദുല്‍ താക്കൂറിന് ഒരു വിക്കറ്റുണ്ട്. നിലവില്‍ മുംബൈയേക്കാള്‍ 193 റണ്‍സിന് പിന്നിലാണ് വിദര്‍ഭ.
നേരത്തെ തകര്‍ച്ചയ്‌ക്ക് ശേഷമാണ് മുംബൈ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. 69 പന്തില്‍ 75 റണ്‍സടിച്ച ശാര്‍ദുല്‍ താക്കൂറാണ് (Shardul Thakur) ടീമിന്‍റെ ടോപ് സ്‌കോറര്‍. വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണര്‍മാരായ പൃഥ്വി ഷായും, ഭുപന്‍ ലാല്‍വാനിയും ആദ്യ വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്തതോടെ മുംബൈയുടെ തുടക്കം മികച്ചതായിരുന്നു.
ഭുപന്‍ ലാല്‍വാനിയെ (37) വീഴ്‌ത്തിയാണ് വിദര്‍ഭ ആദ്യ ബ്രേക്ക് ത്രൂ കണ്ടെത്തുന്നത്. പിന്നാലെ തന്നെ പൃഥ്വി ഷാ (46) തിരികെ കയറിയതോടെ വിദര്‍ഭ ബോളര്‍മാര്‍ പിടിമുറുക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ താരങ്ങളായ അജിന്‍ക്യ രഹാനെ (35 പന്തില്‍ 7), ശ്രേയസ് അയ്യര്‍ ( 1 പന്തില്‍ 7) എന്നിവര്‍ നിരാശപ്പെടുത്തി. മുഷീര്‍ ഖാന്‍ (12 പന്തില്‍ 6), ഹാര്‍ദിക് തമോറെ (41 പന്തില്‍ 5), ഷംസ് മുലാനി (37 പന്തില്‍ 13) എന്നിവര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല.