ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുയാണ് ആരാധകര്‍. ഇതിന് ആവേശം കൂട്ടി തങ്ങളുടെ പുത്തന്‍ ജഴ്‌സി പുറത്ത് വിട്ടിരിക്കുകയാണ് മലയാളി താരം സഞ്‌ജു സാംസണ്‍ (Sanju Samson) നായകനായ രാജസ്ഥാൻ റോയൽസ് (Rajasthan Royals ). തങ്ങളുടെ സിഗ്നേച്ചർ പിങ്ക്, നീല നിറങ്ങള്‍ നിലനിര്‍ത്തിയ രാജസ്ഥാന്‍ മുൻ സീസണിലെ ജഴ്‌സിയില്‍ നേരിയ മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നത്.
രാജസ്ഥാനിലെ യോദ്ധാക്കളുടെ പോരാട്ടവീര്യത്തിനുള്ള ട്രിബ്യൂട്ടാണ് പുതിയ ജഴ്‌സി. രാജസ്ഥാന്‍റെ സംസ്‌കാരം, രാജസ്ഥാനി സ്‌ത്രീകളുടെ പരമ്പരാഗത വസ്‌ത്രധാരണ രീതി, വാസ്‌തു വിദ്യ തുടങ്ങിവയില്‍ നിന്നാണ് പ്രചോദനം. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ രസരകമായ ഒരു വീഡിയോയിലൂടെയാണ് ഫ്രാഞ്ചൈസി തങ്ങളുടെ പുത്തന്‍ ജഴ്‌സി ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ യുസ്‌വേന്ദ്ര ചാഹലാണ് (Yuzvendra Chahal) വീഡിയോയില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്.
ചാഹല്‍ ഒരു കളര്‍ഫുള്‍ ജഴ്‌സി തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ മറ്റുള്ളവര്‍ ഇതു നിരസിക്കുകയും പിന്നീട് ടീമിന്‍റെ പുതിയ ജഴ്‌സി നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ സീസണില്‍ തുടക്കം മിന്നിക്കാന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നു. ആദ്യ അഞ്ച് മത്സരങ്ങളിലും ടീം വിജയം നേടി.