ന്യൂഡല്‍ഹി:ടി20 ക്രിക്കറ്റിലെ സ്‌ട്രൈക്ക് റേറ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിരാമമില്ല. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 17-ാം സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിട്ടുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റാണ്. സീസണില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്തുണ്ടെങ്കിലും കോലിയുടെ സ്‌ട്രൈക്ക് റേറ്റില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍.
ടി20 ക്രിക്കറ്റിൽ ക്ഷമയോടെയുള്ള സമീപനത്തിന് സ്ഥാനമില്ലെന്നാണ് സഞ്‌ജു തുറന്ന് പറഞ്ഞിരിക്കുന്നത്. ഐപിഎൽ 2024-ന്‍റെ ബ്രോഡ്‌കാസ്റ്ററുമായി സംസാരിക്കവെ ഇതു സംബന്ധിച്ച സഞ്‌ജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ... "20 ഓവര്‍ മത്സരമാണിത്. ഓരോ ഓവറും കളിയുടെ അഞ്ച് ശതമാനമാണ്. അതിനാൽ സെറ്റില്‍ ഡൗണ്‍ ചെയ്യാന്‍ സമയം വേണമെന്ന് ഒരു ബാറ്റര്‍ക്ക് പറയാന്‍ കഴിയില്ല.
അതു പോലെ തന്നെയാണ്, 10 റണ്‍സ് നേടിയ ശേഷം സിക്‌സറടിക്കാന്‍ ശ്രമിക്കാമെന്നും, ഒരു പ്രത്യേക ബോളര്‍ക്കെതിരെ ആക്രമിച്ച് കളിക്കാനാവില്ലെന്നും അവസാനത്തേക്ക് അടിക്കാമെന്നും പറയുന്നത്"- രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ വ്യക്തമാക്കി.
"ഈ ഫോര്‍മാറ്റില്‍ ബാറ്റുചെയ്യാന്‍ ഇറങ്ങുമ്പോള്‍ മനസില്‍ ഒരു ഒരു ഉദ്ദേശമേയുള്ളൂ. കഴിയുന്നത്ര ബൗണ്ടറികളും സിക്‌സറുകളുമടിക്കണം. അത്തരമൊരു ഇംപാക്‌ട് റോളാണ് കളിക്കാന്‍ ശ്രമിക്കേണ്ടത്. ഈ ഫോര്‍മാറ്റില്‍ റണ്‍സ് നേടുന്നതിന് വ്യക്തിഗത പാറ്റേണുകളൊന്നുമില്ല.