കേരളം

kerala

ETV Bharat / sports

വംശീയാധിക്ഷേപം; ഇറ്റാലിയൻ താരം മാർക്കോ കർട്ടോയ്ക്ക് 10 മത്സരങ്ങളിൽ ഫിഫ വിലക്ക് - MARCO CARTO

വോൾവ്സ് താരം ഹ്വാങ് ഹീ-ചാനെ വംശീയമായി അധിക്ഷേപിച്ചതിനാണ് താരത്തെ ഫിഫ സസ്‌പെൻഡ് ചെയ്‌തത്.

ഇറ്റാലിയൻ താരം മാർക്കോ കർട്ടോ  MARCO CARTO BANNED FOR 10 MATCHES  ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ കർട്ടോ  വോൾവ്സ് താരം ഹ്വാങ് ഹീ ചാനെ
മാർക്കോ കർട്ടോയ്ക്ക് 10 മത്സരങ്ങളിൽ ഫിഫ വിലക്ക് (IANS)

By ETV Bharat Sports Team

Published : Oct 8, 2024, 12:58 PM IST

ന്യൂഡൽഹി: ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ കർട്ടോയ്ക്ക് 10 മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. വോൾവ്സ് താരം ഹ്വാങ് ഹീ-ചാനെ വംശീയമായി അധിക്ഷേപിച്ചതിനാണ് താരത്തെ ഫിഫ രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്. ജൂലൈയിൽ മാർബെല്ലയിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് ഹ്വാംഗിനെ മാര്‍ക്കോ അധിക്ഷേപിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഹ്വാങ് പ്രശ്‌നം റിപ്പോർട്ട് ചെയ്‌തു. സംഭവമറിഞ്ഞ സഹതാരങ്ങള്‍ പ്രതികരിക്കുകയും രോക്ഷാകുലരാകുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ടീമംഗമായ ഡാനിയൽ പോഡൻസിന് ചുവപ്പ് കാർഡ് ലഭിച്ചു.

'മോശമായ പെരുമാറ്റത്തിന് മാർക്കോ കർട്ടോ ഉത്തരവാദിയാണെന്ന് കണ്ടെത്തിയെന്ന് സ്കൈ സ്പോർട്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. താരത്തിനോട് കമ്മ്യൂണിറ്റി സേവനങ്ങൾ നൽകാനും പരിശീലനത്തിനും വിദ്യാഭ്യാസത്തിനും വിധേയനാകാനും നിര്‍ദേശിച്ചു. ഫിഫയുടെ തീരുമാനം വോൾവ്‌സ് ഫുട്‌ബോൾ ഓപ്പറേഷൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഡയറക്‌ടര്‍ മാറ്റ് വൈൽഡ് സ്വാഗതം ചെയ്‌തു. ഉപരോധത്തിന് ക്ലബ്ബിന്‍റെ പിന്തുണയും വിവേചനത്തിനെതിരായ ക്ലബിന്‍റെ നിലപാട് അദ്ദേഹം അറിയിച്ചു.

ഫുട്ബോളിലോ സമൂഹത്തിലോ വംശീയതയും വിവേചനപരമായ പെരുമാറ്റവും വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് സസ്പെൻഷൻ. ഗുരുതരമായ പ്രവർത്തനങ്ങൾക്ക് പ്രത്യാഘാതം ഉണ്ടാകും. വംശീയതയ്‌ക്കെതിരെയും വിവേചനത്തിനെതിരെയും ഉറച്ചുനിൽക്കും, എല്ലാവരേയും ബഹുമാനിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ് മാറ്റ് വൈൽഡ് കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

25 കാരനായ കർട്ടോ വോൾവ്‌സിനെതിരായ സൗഹൃദ മത്സരത്തിന് ശേഷം സീസൺ ലോണിൽ സീരി ബി ടീമായ സെസീനയിൽ ചേർന്നു.

Also Read:സൗഹൃദ ഫുട്‌ബോള്‍ മത്സരം; ഇന്ത്യ വിയറ്റ്‌നാമിനെ നേരിടും, സഹല്‍ പുറത്ത്

ABOUT THE AUTHOR

...view details