ന്യൂഡൽഹി: പാകിസ്ഥാന് ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റ് തുടങ്ങാൻ ഇനി 20 ദിവസം മാത്രം. എന്നാല്‍ സ്റ്റേഡിയങ്ങളുടെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ഉദ്ഘാടന മത്സരം ഫെബ്രുവരി 19 ന് കറാച്ചിയില്‍ നടക്കാനിരിക്കെയാണ് പിസിബിയെ വെട്ടിലാക്കിയ പുതിയ റിപ്പോര്‍ട്ടുകള്‍. സമയബന്ധിതമായി നിര്‍മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കില്ലായെന്ന് പാകിസ്ഥാന് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് സ്റ്റേഡിയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുക അസാധ്യമാണ്. ഇത് ടൂർണമെന്റിനെ ബാധിക്കുമെന്നാണ് പിസിബിയുടെ ആശങ്ക. 'നവീകരണ പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല, പക്ഷേ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ആത്മവിശ്വാസത്തിലാണെന്ന് പാകിസ്ഥാൻ പത്രമായ ദൈനിക് ഡോൺ റിപ്പോര്‍ട്ട് ചെയ്തു.