ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്‌ഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മനു ഭാക്കര്‍-സരബ്ജോത് സിങ് സഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ഷൂട്ടര്‍മാര്‍ വീണ്ടും നമുക്ക് അഭിമാനമുണ്ടാക്കിയിരിക്കുന്നു. ഈ നേട്ടത്തില്‍ ഇന്ത്യയ്ക്ക് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഇരുവരും വലിയ കഴിവുകള്‍ ഉള്ളവരാണ്. ഒന്നിച്ചുള്ള പ്രവര്‍ത്തനം നേട്ടമുണ്ടാക്കി. മനുവിന്‍റെ തുടര്‍ച്ചയായ രണ്ടാം മെഡല്‍ നേട്ടമാണിത്. വനിതകളുടെ സിംഗിള്‍സ് പത്ത് മീറ്റര്‍ എയര്‍ റൈഫിളിലും മനു വെങ്കലം വെടിവച്ച് വീഴ്‌ത്തിയിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.