പാരീസ്:അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ 3000 മീറ്റർ സ്റ്റീപ്പിൾചേസില്‍ ഫൈനലിൽ പ്രവേശിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻതാരം ഈയിനത്തിൽ ഒളിമ്പിക് ഫൈനലിലെത്തുന്നത്. റൗണ്ട് ഒന്നിലെ ഹീറ്റ് 2 ൽ 8:15.43 സമയത്തില്‍ അഞ്ചാമതായാണ് അവിനാഷ് ഫിനിഷ് ചെയ്‌തത്. നിലവിൽ ലോക റാങ്കിങ്ങിൽ 15-ാം സ്ഥാനത്താണ് സാബ്‌ലെ.
ലോക നാലാം നമ്പർ എത്യോപ്യൻ ഓട്ടക്കാരൻ സാമുവൽ ഫയർവു, ലോക മൂന്നാം നമ്പർ താരം കെനിയയുടെ എബ്രഹാം കിബിവോട്ട്, ഒമ്പതാം നമ്പർ ജപ്പാന്‍റെ റ്യൂജി മിയുറ എന്നിവര്‍ക്ക് പിന്നിലായാണ് അവിനാഷ് ഓട്ടം പൂര്‍ത്തിയാക്കിയത്. ഓരോ ഹീറ്റിലെയും ആദ്യ അഞ്ച് അത്‌ലറ്റുകളാണ് ഫൈനലിലെത്തിയത്.