പാരിസ്: ഒളിമ്പിക്‌സ് ആര്‍ച്ചറിയില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷ പകര്‍ന്ന് ദീപിക കുമാരിയുടെ മുന്നേറ്റം. വനിത സിംഗിള്‍സില്‍ ജർമൻ താരം മിഷേൽ ക്രോപ്പനെ കീഴടക്കിയ ദീപിക ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ മത്സരത്തില്‍ 6-4 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം വിജയം നേടിയത്.
ആദ്യ സെറ്റ് 27-24 ന് ദീപിക സ്വന്തമാക്കിയിരുന്നു. രണ്ടാം 27-27ന് സമനിലയില്‍ അവസാനിച്ചു. മൂന്നാം സെറ്റ് 26-25ന് ദീപിക പിടിച്ചപ്പോള്‍ നാലാം സെറ്റ് 29-27ന് സ്വന്തമാക്കി മിഷേൽ ക്രോപ്പ് തിരിച്ചുവരവിന് ശ്രമം നടത്തി. നിര്‍ണായകമായ അഞ്ചാം സെറ്റ് ഏറെ സമ്മര്‍ദം നിറഞ്ഞതായിരുന്നു.