ന്യൂഡൽഹി:ലോസ് ഏഞ്ചൽസിലെ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ ഒളിമ്പിക് താരമായ ഗാരി ഹാൾ ജൂനിയറിന് വീടും തന്‍റെ മെഡലുകളും നഷ്ടമായി. താരത്തിന്‍റെ 10 ഒളിമ്പിക്‌സ് മെഡലുകളും പസഫിക് പാലിസേഡിലെ വീടും നശിച്ചതായി 50 കാരനായ അത്‌ലറ്റ് സിഡ്‌നി മോണിംഗ് ഹെറാൾഡിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപകടത്തെ തുടര്‍ന്ന് താരം കുറച്ച് സ്വകാര്യ സാധനങ്ങളും തന്‍റെ വളര്‍ത്തു നായയുമായി രക്ഷപ്പെടുകയായിരുന്നു. തീപിടിത്തത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകൾ നശിച്ചു, ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്‌തു.
'ഇത് ഏതൊരു അപ്പോക്കലിപ്റ്റിക് സിനിമയേക്കാളും മോശമായിരുന്നു, 1,000 മടങ്ങ് മോശമായിരുന്നുവെന്ന് തന്നെ നടുക്കിയ ഭയാനകമായ സാഹചര്യം ഹാൾ വിവരിച്ചു. ഞാൻ മെഡലുകളെ കുറിച്ച് ചിന്തിച്ചു, പക്ഷേ സമയമില്ല. എല്ലാം കത്തിനശിച്ചു. ഇതെനിക്ക് ഇല്ലാതെ ജീവിക്കാൻ കഴിയുന്ന ഒന്നാണ്. എല്ലാം ഒന്നിൽ നിന്നും തുടങ്ങണമെന്നും കഠിന സാഹചര്യത്തിൽ ശാന്തത കൈവിടാതെ നിൽക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തുടരെ രണ്ട് വട്ടം ഒളിംപിക്‌സ് സ്വര്‍ണം നേടിയ താരമാണ് ഗാരി ഹാള്‍ ജൂനിയര്‍. തന്‍റെ കരിയറിൽ, 2000 (സിഡ്‌നി), 2004 (ഏതൻസ്) ഒളിമ്പിക്‌സുകളിൽ തുടർച്ചയായി സ്വർണ്ണ മെഡലുകൾ നേടി.
1996 (അറ്റ്ലാന്‍റ) ഗെയിംസിൽ റിലേ ഇനങ്ങളിൽ 3 സ്വർണ്ണ മെഡലുകൾ നേടിയ താരം ഒളിമ്പിക് ഗെയിംസിൽ 3 വെള്ളിയും 2 വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. ഹാളിനെ കൂടാതെ ലൊസാഞ്ചലസില്‍ താമസിക്കുന്ന ഹോളിവുഡ് താരങ്ങളില്‍ ഭൂരിഭാഗം പേരുടെയും വീടുകള്‍ കത്തിനശിച്ചു.