മാനേജ്‌മെന്‍റിനെ അറിയിക്കാതെ ഒഡീഷ എഫ്‌സി സൂപ്പര്‍ താരം ക്ലബ് വിട്ടു. മൊറോക്കന്‍ താരം അഹമ്മദ് ജാഹുവാണ് യാതൊരു വിശദീകരണവും നല്‍കാതെ ക്ലബ്ബ് വിട്ടത്. താരത്തിനെതിരെ മാനേജ്മെന്‍റ് നടപടിക്കൊനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഗുരുതരമായ കരാര്‍ ലംഘനമാണിത്. വിഷയം അവലോകനം ചെയ്യുകയാണെന്നും കനത്ത നടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ ക്ലബ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സീസണില്‍ 16 മത്സരങ്ങളിലാണ് അഹമ്മദ് ഒഡിഷക്കായി കളത്തിലിറങ്ങിയത്. നിര്‍ണായക മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ താരത്തിന്‍റെ മാറ്റം ക്ലബിന് തിരിച്ചടിയായി. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഒഡിഷ മോഹൻ ബഗാനെ നേരിടും. പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ ഒഡിഷ എഫ്‌സി.