പെരിന്തല്‍മണ്ണ:കേരള ക്രിക്കറ്റ് ലീഗിലെ മികച്ച താരമായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിഘ്നേഷ് പുത്തൂരിന്‍റെ കളി ഇനി ഐപിഎല്ലില്‍. താരലേലത്തിന്‍റെ രണ്ടാം ദിനം മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്‌ക്കാണ് വിഘ്നേഷിനെ സ്വന്തമാക്കിയത്. ഇതുവരെ കേരളത്തിന്‍റെ സീനിയര്‍ ടീമില്‍ പോലും കളിക്കാത്ത താരമാണ് വിഘ്നേഷ്. കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനമാണ് മുംബൈ ഇന്ത്യൻസിന്‍റെ കണ്ണുകളില്‍ ആദ്യം ഉടക്കിയത്. ആലപ്പി റിപ്പിൾസിനായി കളിച്ച താരത്തെ തേടി മുംബൈ ഇന്ത്യൻസിലേക്ക് ട്രയൽസിനായി വിളിയെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്നു തവണയാണ് ട്രയൽസിനായി മുംബൈയിലേക്കു പോയത്. മഹേള ജയവർധനെ, കയ്റൻ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്കു മുന്നിലായിരുന്ന ട്രയൽസ്. ട്രയൽസിനു ശേഷം നന്നായി ചെയ്തുവെന്ന് പാണ്ഡ്യ തന്നെ നേരിട്ട് വിഘ്നേഷിനെ അഭിനന്ദിക്കുകയുണ്ടായി. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിലും കളിച്ചു. പെരിന്തൽമണ്ണയിലെ പിടിഎം ഗവൺമെന്‍റ് കോളജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥിയായ വിഘ്നേഷ് ക്രിക്കറ്റ് ലോകം ഒന്നാകെ വീക്ഷിക്കുന്ന ഐപിഎല്ലിലൂടെ കേരളത്തിന്‍റെ അഭിമാനമാകാനുള്ള യാത്രയിലാണ്.