മുംബൈ :ക്രിക്കറ്റ് ലോകം ഇനി ടി20 ലോകകപ്പിന്‍റെ ആവേശത്തിലേക്കാണ്. ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ടൂര്‍ണമെന്‍റിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുകയാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ ടീമുകള്‍ ഇതിനകം തന്നെ തങ്ങളുടെ സ്‌ക്വാഡ് പുറത്തുവിട്ടിട്ടുണ്ട്.
രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡാണ് ബിസിസിഐ സെലക്‌ടര്‍മാര്‍ തിരഞ്ഞടുത്തിരിക്കുന്നത്. റിഷഭ് പന്തിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്‌ജു സാംസണും ടീമിന്‍റെ ഭാഗമാണ്. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് പ്രധാന ബാറ്റര്‍മാര്‍.
ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരാണുള്ളത്. ജസ്‌പ്രീത് ബുംറ, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവര്‍ പേസര്‍മാരായി ടീമിലെത്തി. എന്നാല്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും ടി20 ലോകകപ്പ് സെമി ഫൈനലിലേക്ക് എത്താന്‍ കഴിയില്ലെന്നാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്‍റെ അഭിപ്രായം.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ടി20 ലോകകപ്പിന്‍റെ അവസാന നാലിലെത്തുമെന്നാണ് വോണിന്‍റെ പ്രവചനം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വോണ്‍ തന്‍റെ പ്രചനം നടത്തിയിരിക്കുന്നത്. നിരവധി ആരാധകര്‍ വോണിന്‍റെ പോസ്റ്റിനോട് പ്രതികരിക്കുന്നുണ്ട്.