ഹൈദരാബാദ്: ഡിസംബർ 8ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മെഹിദി ഹസൻ മിറാസ് ബംഗ്ലാദേശ് ടീമിനെ നയിക്കും. നജ്‌മുല്‍ ഹൊസൈൻ ഷാന്‍റോയ്ക്ക് പരുക്ക് ഭേദമാകാത്തതിനാൽ ടീമിൽ നിന്ന് പുറത്തായി. അടുത്തിടെ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ദേശീയ ടീമിനെ നയിച്ച മെഹിദി ഏകദിന ടീമിന്‍റെ ചുമതല ഏറ്റെടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടംകൈയ്യൻ ബാറ്റര്‍ അഫീഫ് ഹൊസൈൻ ധ്രുബോ ഒരു വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷം ന്യൂസിലൻഡ് പര്യടനത്തിലാണ് 25-കാരൻ അവസാനമായി ബംഗ്ലാ കടുവകൾക്ക് വേണ്ടി കളിച്ചത്. അഫ്‌ഗാനിസ്ഥാൻ പരമ്പരയുടെ ഭാഗമായിരുന്ന സക്കീർ ഹസൻ ടീമിൽ തന്‍റെ സ്ഥാനം നിലനിര്‍ത്തി.
അഫ്‌ഗാനെതിരേ അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത നഹിദ് റാണയും ടീമിൽ തുടരും. ഞരമ്പിന് പരിക്കേറ്റതിനെ തുടർന്ന് ടൗഹിദ് ഹൃദോയ് ടീമിൽ നിന്ന് പുറത്തായി. രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം മെഡിക്കൽ സംഘം താരത്തിന്‍റെ അവസ്ഥ പരിശോധിക്കും.