പാരീസ്: ഒളിമ്പിക്‌സിന്‍റെ സമാപന ചടങ്ങിൽ ഷൂട്ടർ മനു ഭാക്കറും ഇന്ത്യന്‍ ഹോക്കി ഇതിഹാസ താരവും മലയാളിയുമായ പി.ആർ ശ്രീജേഷും ഇന്ത്യൻ പതാകവാഹകരാകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രഖ്യാപിച്ചു. വൈകാരികവും ജനപ്രിയവുമായ തിരഞ്ഞെടുപ്പായിരുന്നു ശ്രീജേഷിന്‍റേതെന്ന് ഐഒഎ പ്രസിഡന്‍റ് ഡോ. പി.ടി ഉഷ പറഞ്ഞു. 2 പതിറ്റാണ്ടിലേറെയായി ശ്രീജേഷ് ഇന്ത്യൻ ഹോക്കിയിലും കായികരംഗത്തും സ്‌തുത്യർഹമായ സേവനം അനുഷ്ഠിച്ചുവെന്ന് ഡോ. ഉഷ പറഞ്ഞു.
സുവര്‍ണ താരം നീരജ് ചോപ്രയോട് ശ്രീജേഷിനെ പതാകവാഹകനാക്കുന്നതിനെക്കുറിച്ച് സംസാരിച്ചതായി ഡോ.ഉഷ പറഞ്ഞു. 'മാഡം, നിങ്ങൾ എന്നോട് ചോദിച്ചില്ലെങ്കിലും, ഞാൻ ശ്രീഭായിയുടെ പേര് നിർദ്ദേശിക്കുമായിരുന്നുവെന്ന് നീരജ് പറഞ്ഞു.