ന്യൂഡൽഹി: 2024ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരെ ഏറെ ത്രില്ലടിപ്പിച്ചു. ഈ വർഷം ടീം ഇന്ത്യയ്ക്ക് സമ്മിശ്ര വർഷമായിരുന്നു. ടി20 ലോകകപ്പിലെ രണ്ടാം കിരീടമെന്ന ടീം ഇന്ത്യയുടെ സ്വപ്നം പൂവണിഞ്ഞു. 2012ന് ശേഷം ആദ്യമായി സ്വന്തം നാട്ടിലെ ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനോട് 2-0ന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യൻ ടീം പുതുവർഷത്തിന് തുടക്കമിടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അവസാനത്തേതും നിർണായകവുമായ മത്സരം ജനുവരി 3-7 വരെ സിഡ്‌നിയിൽ നടക്കും. ഇതിന് ശേഷം വൈറ്റ് ബോൾ പരമ്പരയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. തുടർന്ന് 12 വർഷത്തിന് ശേഷം ചാമ്പ്യൻസ് ട്രോഫി നേടുക എന്ന ലക്ഷ്യത്തോടെ ഹൈബ്രിഡ് മോഡലിൽ നടക്കുന്ന മത്സരം ദുബായിൽ കളിക്കും. 2025 ലെ ടീം ഇന്ത്യയുടെ പൂർണ്ണമായ ഷെഡ്യൂൾ അറിയാം..
ഇംഗ്ലണ്ട് ടീമിന്‍റെ ഇന്ത്യൻ പര്യടനം (ജനുവരി 22 മുതൽ ഫെബ്രുവരി 12 വരെ)
- ഒന്നാം ടി20 : 22 ജനുവരി, കൊൽക്കത്ത
- രണ്ടാം ടി20: 25 ജനുവരി, ചെന്നൈ
- മൂന്നാം ടി20: 28 ജനുവരി, രാജ്കോട്ട്
- നാലാം ടി20 : 31 ജനുവരി, പൂനെ
- അഞ്ചാം ടി20: 2 ഫെബ്രുവരി, മുംബൈ
- ഒന്നാം ഏകദിനം: 6 ഫെബ്രുവരി, നാഗ്‌പൂര്‍
- രണ്ടാം ഏകദിനം: 9 ഫെബ്രുവരി, കട്ടക്ക്
- മൂന്നാം ഏകദിനം: 12 ജനുവരി, അഹമ്മദാബാദ്
ചാമ്പ്യൻസ് ട്രോഫി 2025 (19 ഫെബ്രുവരി - 9 മാർച്ച്)
- 20 ഫെബ്രുവരി - ഇന്ത്യ vs ബംഗ്ലാദേശ് - ദുബായ്
- 23 ഫെബ്രുവരി - ഇന്ത്യ vs പാകിസ്ഥാൻ - ദുബായ്
- മാർച്ച് 2 - ഇന്ത്യ vs ന്യൂസിലാൻഡ് - ദുബായ്
- മാർച്ച് 4 - ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ - ദുബായ് (യോഗ്യത നേടിയാൽ)
- മാർച്ച് 9 - ചാമ്പ്യൻസ് ട്രോഫി ഫൈനൽ - ദുബായ് (യോഗ്യത നേടിയാൽ)