ഹാമിൽട്ടൺ (ന്യൂസിലൻഡ്): ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 423 റൺസിന് തകർത്ത് ന്യൂസിലൻഡ് ചരിത്ര വിജയം നേടി. ടോം ലാഥം നയിക്കുന്ന ബ്ലാക്ക്‌ക്യാപ്‌സ് ടീം റണ്ണുകളുടെ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം രേഖപ്പെടുത്തി. 2018ൽ ന്യൂസിലൻഡ് ശ്രീലങ്കയെ 423 റൺസിന് തകർത്ത് മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇംഗ്ലീഷ് പട പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് ബൗളർമാർ മികച്ച പ്രകടനം നടത്തി ഇംഗ്ലണ്ടിന്‍റെ വിജയക്കുതിപ്പ് തടയുകയായിരുന്നു. ടോം ലാഥം (63), മിച്ചൽ സാന്‍റ്‌നര്‍ (76) എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലൻഡ് 347 റൺസാണ് നേടിയത്.