മുംബൈ:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും. രാത്രി 7.30ന് മുംബൈ ഫുട്ബോള്‍ അരീനയിലാണ് മത്സരം നടക്കുക. ഇരുടീമിനും നിര്‍ണായകമാണ് ഇന്നത്തെ കളി. കഴിഞ്ഞ ആറു മത്സരങ്ങളില്‍ രണ്ടുവീതം ജയവും തോല്‍വിയും സമനിലയുമായി എട്ടുപോയിന്‍റോടെ ഒന്‍പതാം സ്ഥാനത്താണ് മഞ്ഞപ്പട. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ സ്ഥിതി വളരെ പരിതാപകരമാണ്.
അഞ്ച് മത്സരങ്ങളില്‍ ഒരു ജയമാത്രമാണുള്ളത്. മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ആറ് പോയിന്‍റുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ്.നിക്കോസ് കരെലിസ്-ലാലിയൻ സുവാല ചാങ്‌തെ-വിക്രം സിങ് ത്രയമാണ് മുംബൈയുടെ ആക്രമണത്തിലെ കരുത്ത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബംഗളൂരു എഫ്.സിയോട് കൊച്ചിയിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. പ്ലയിങ് ഇലവനിൽ ചെറിയ മാറ്റം വരുത്തിയേക്കും. കഴിഞ്ഞ കളിയിൽ ഇറങ്ങാതിരുന്ന ഗോൾ കീപ്പർ സച്ചിൻ സുരേഷും മൊറോക്കൻ ലെഫ്റ്റ് വിങ്ങർ നോഹ സദോയിയും തിരിച്ചെത്താൻ സാധ്യതയുണ്ട്. സച്ചിൻ കളിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം കോച്ച് മിഖായേൽ സ്റ്റാറേ നൽകിയിരുന്നു.
സീസണിലെ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ ഏറ്റവും വലിയ തലവേദന ഗോൾ കീപ്പിങ്ങാണ്. ആറു മത്സരങ്ങളിൽ നിന്ന് 10 ഗോളാണ് മഞ്ഞപ്പട ഇതുവരെ വഴങ്ങിയത്. അടിച്ചതാകട്ടെ ഒൻപത് ഗോള്‍ മാത്രം. അഡ്രിയാൻ ലൂണ പ്ലേമേക്കർ പൊസിഷനിലാകും ഇറങ്ങുക. വിദേശക്വാട്ടയിൽ അലക്‌സാണ്ടർ കൊയെഫ് പ്രതിരോധത്തിലുണ്ടാകും. മധ്യനിരയിൽ വിബിൻ മോഹനും ഇറങ്ങുന്നതോടെ കളി നേടിയെടുക്കാനുള്ള ശ്രമമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. അതേസമയം ഇന്നലെ നടന്ന ഗോവ- ബെംഗളൂരു മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബെംഗളൂരു സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി.
ബ്ലാസ്റ്റേഴ്‌സിന്‍റെ സാധ്യതാ സ്റ്റാർട്ടിങ് ഇലവൻ: സച്ചിൻ സുരേഷ്, സന്ദീപ് സിങ്, റൂയിവ ഹോർമിപാം, പ്രീതം കോട്ടാൽ, അലക്സാന്ദ്രെ കോഫ്, നോച്ച സിങ്, ഡാനിഷ് ഫറൂഖ്, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, നോഹ സദൗയി/ ഖ്വാമെ പെപ്ര, ജെസ്യൂസ് ജിമെനെസ്.
Also Read:മെസ്സിയെ ഞെട്ടിച്ച് അറ്റ്ലാന്‍റ; ഇന്‍റര്‍മിയാമിക്കെതിരേ അറ്റ്ലാന്‍റ യുനൈറ്റഡിന് 2-1ന് തകര്‍പ്പന്‍ ജയം