ഹാമില്‍ട്ടണ്‍:അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 32 സെഞ്ച്വറികള്‍ എന്ന റെക്കോഡ് സ്വന്തം പേരിലാക്കി ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ൻ വില്യംസണ്‍ (Kane Williamson). ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവാസനത്തേയും മത്സരത്തിലാണ് കിവീസ് നായകന്‍റെ തകര്‍പ്പന്‍ നേട്ടം (New Zealand vs South Africa 2nd Test). ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്‌മിത്തിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വില്യംസണ്‍ തകര്‍ത്തത് (Kane Williamson Broke Steve Smith Record In Test Cricket).
ടെസ്റ്റ് കരിയറിലെ 172-ാം ഇന്നിങ്‌സിലാണ് കെയ്‌ൻ വില്യംസണ്‍ 32-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്റ്റീവ് സ്മിത്തിന് ഈ നേട്ടത്തിലേക്ക് എത്താന്‍ 174 ഇന്നിങ്‌സുകള്‍ വേണ്ടി വന്നിരുന്നു. റിക്കി പോണ്ടിങ് (176), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (179) എന്നിവരും പട്ടികയില്‍ വില്യംസണിനും പിന്നിലാണ് സ്ഥാനം (Fastest Batter To Hit 32 Hundreds In Test Cricket).
നിലവില്‍ സജീവമായിട്ടുള്ള താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയുള്ള താരങ്ങളില്‍ ഒരാളാണ് കെയ്‌ൻ വില്യംസണ്‍. സ്റ്റീവ് സ്മിത്താണ് മറ്റൊരു താരം. ഇരുവര്‍ക്കും 32 സെഞ്ച്വറിയാണ് കരിയറില്‍ ഇതുവരെയുള്ളത്. ജോ റൂട്ട് (30), വിരാട് കോലി (29) എന്നിവരാണ് പട്ടികയിലെ മറ്റ് പ്രധാന താരങ്ങള്‍ (Most Test Centuries Among Active Players).