ന്യൂഡൽഹി:ഐപിഎല്‍ 2025 മെഗാ താരലേലം നവംബര്‍ 24, 25 തീയതികളില്‍ സൗദിയിലെ ജിദ്ദയില്‍ നടക്കും. രണ്ടാം തവണയാണ് ഇന്ത്യക്ക് പുറത്ത് ലേലം നടക്കുന്നത്. 1574 താരങ്ങള്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‌തു. നവംബർ 4 ന് ഐപിഎൽ കളിക്കാരുടെ രജിസ്‌ട്രേഷൻ ഔദ്യോഗികമായി അവസാനിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
രജിസ്റ്റര്‍ ചെയ്‌ത കളിക്കാരില്‍ 1165 പേരും ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യാന്തര മത്സരങ്ങള്‍ കളിച്ച 320 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കാനൊരുങ്ങുന്നത്. 10 ഫ്രാഞ്ചൈസികളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുന്നത്. 120 കോടി രൂപയാണ് ഫ്രാഞ്ചൈസികൾക്ക് ആകെ ചെലവാക്കാൻ സാധിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്‌തത്. ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. 91 പേര്‍. ഓസ്ട്രേലിയ (76), ഇംഗ്ലണ്ട് (52), ന്യൂസിലന്‍ഡ് (39), വെസ്റ്റ്ഇന്‍ഡീസ് (33), ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 29 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുഎഇയിൽനിന്നും ഇറ്റലിയിൽനിന്നും ഓരോ താരങ്ങളും യുഎസിൽനിന്ന് 10 പേരും ലേലത്തിന്‍റെ ഭാഗമാകും. ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് തുടങ്ങിയ സൂപ്പര്‍ താരങ്ങളും ലേലത്തിന്‍റെ ഭാഗമാകും.
രജിസ്റ്റർ ചെയ്ത വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ:-
- ഇന്ത്യ - 1,165
- ദക്ഷിണാഫ്രിക്ക - 91
- ഓസ്‌ട്രേലിയ - 76
- ഇംഗ്ലണ്ട് - 52
- ന്യൂസിലൻഡ് - 39
- വെസ്റ്റ് ഇൻഡീസ് - 33
- അഫ്ഗാനിസ്ഥാൻ - 29
- ശ്രീലങ്ക - 29
- ബംഗ്ലാദേശ് - 13
- നെതർലാൻഡ്സ് - 12
- അയർലൻഡ് - 9
- സിംബാബ്‌വെ - 8
- കാനഡ - 4
- സ്കോട്ട്ലൻഡ് - 2
- ഇറ്റലി - 1
- യുഎഇ - 1
Also Read:മാര്‍ട്ടിനെസ് തിരിച്ചെത്തി, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് അർജന്‍റീന റെഡി, മെസ്സി നയിക്കും