ജിദ്ദ:ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ജിദ്ദയിൽ അവസാനിച്ചു. രണ്ടാം ദിനം വൻ നേട്ടമുണ്ടാക്കി ഇന്ത്യൻ പേസ് ബോളർമാർ. ഭുവനേശ്വർ കുമാറിനെ 10.75 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കിയപ്പോള്‍ ദീപക് ചാഹർ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. മലയാളി താരങ്ങളായ സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് ഹൈദരാബാദും വിഘ്നേഷ് പുത്തൂരിനെ 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി.
മുകേഷ് കുമാർ, ആകാശ്ദീപ് സിങ് എന്നിവർക്ക് എട്ടു കോടി രൂപ വീതം ലഭിച്ചു. മുകേഷിനെ ഡൽഹിയും ആകാശ്ദീപിനെ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ടീമിലെത്തിച്ചു. ചെന്നൈ താരമായിരുന്ന തുഷാർ ദേശ്പാണ്ഡെയെ 6.50 കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കി. അവസാന നിമിഷം ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കലിനെ രണ്ട് കോടി അടിസ്ഥാന വിലയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് സ്വന്തമാക്കിയത്. അജിൻക്യ രഹാനെയെ ഒരു കോടി 50 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി.
IPL 2025 മെഗാ ലേലത്തിന്‍റെ രണ്ടാം ദിവസം ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയ താരങ്ങള്‍
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ): റോവ്‌മാൻ പവൽ (1.50 കോടി), മനീഷ് പാണ്ഡെ (75 ലക്ഷം), സ്പെൻസർ ജോൺസൺ (₹2.80 കോടി), ലുവ്‌നിത്ത് സിസോദിയ (₹30 ലക്ഷം), അജിങ്ക്യ രഹാനെ (₹1.50 കോടി), അനുകുൽ റോയ് (₹ 1.50 കോടി), 40 ലക്ഷം), മൊയിൻ അലി (₹2 കോടി), ഉംറാൻ മാലിക് (₹75 ലക്ഷം)
ഡൽഹി ക്യാപിറ്റൽസ് (ഡിസി):ഫാഫ് ഡു പ്ലെസിസ് (₹ 2 കോടി), മുകേഷ് കുമാർ (₹ 8 കോടി), ദർശൻ നൽകണ്ടെ (₹ 30 ലക്ഷം), വിപ്രജ് നിഗം (₹ 50 ലക്ഷം), ദുഷ്മന്ത ചമീര (₹ 75 ലക്ഷം), ഡോണോവൻ ഫെരേര (₹ 75 ലക്ഷം), ₹75 ലക്ഷം), അജയ് മണ്ഡല് (₹30 ലക്ഷം), മൻവന്ത് കുമാർ (₹30 ലക്ഷം), ത്രിപുരാണ വിജയ് (₹30 ലക്ഷം), മാധവ് തിവാരി (₹30 ലക്ഷം)
ഗുജറാത്ത് ടൈറ്റൻസ് (ജിടി):വാഷിംഗ്ടൺ സുന്ദർ (₹ 3.20 കോടി), ജെറാൾഡ് കൊറ്റ്‌സി (₹ 2.40 കോടി), അർഷാദ് ഖാൻ (₹ 1.3 കോടി), ഗുർനൂർ ബ്രാർ (₹ 1.30 കോടി), ഷെർഫാൻ റൂഥർഫോർഡ് (₹ 2.60 കോടി), ആർ സായി കിഷോർ (₹ 2.60 കോടി). ₹2 കോടി), ഇഷാന്ത് ശർമ (₹75 ലക്ഷം), ജയന്ത് യാദവ് (₹75 ലക്ഷം), ഗ്ലെൻ ഫിലിപ്‌സ് (₹2 കോടി), കരിം ജനത് (₹75 ലക്ഷം), കുൽവന്ത് ഖെജ്‌രോലിയ (₹30 ലക്ഷം)
ചെന്നൈ സൂപ്പർ കിംഗ്സ് (CSK): സാം കുറാൻ (₹2.40 കോടി), ഷെയ്ഖ് റഷീദ് (₹30 ലക്ഷം), അൻഷുൽ കാംഭോജ് (₹3.04 കോടി), മുകേഷ് ചൗധരി (₹30 ലക്ഷം), ദീപക് ഹൂഡ (₹1.70 കോടി), ഗുർജപ്നീത് സിംഗ് (₹ 1.70 കോടി). ₹2.20 കോടി), നഥാൻ എല്ലിസ് (₹2 കോടി), ജാമി ഓവർട്ടൺ (₹ 1.50 കോടി), കമലേഷ് നാഗർകോട്ടി (₹ 30 ലക്ഷം), രാമകൃഷ്ണ ഘോഷ് (₹ 30 ലക്ഷം), ശ്രേയസ് ഗോപാൽ (₹ 30 ലക്ഷം), വൻഷ് ബേദി (₹ 55 ലക്ഷം), ആന്ദ്രേ സിദ്ധാർത്ഥ് (₹ 30 ലക്ഷം).