ന്യൂഡൽഹി:ഇന്ത്യ vs ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം കട്ടക്കിലെ ബരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 9 ഉച്ചയ്ക്ക് 1:30 മുതൽ നടക്കും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ, ആദ്യ ഏകദിനം വിജയിച്ച ഇന്ത്യ 1-0 ന് മുന്നിലാണ്. രണ്ടാം മത്സരത്തിനുള്ള ടീം ഇന്ത്യയുടെ ഇലവനില്‍ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പരമ്പരയിലൂടെ ചാമ്പ്യൻസ് ട്രോഫിക്കുള്ള തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്താനാണ് ഇന്ത്യൻ ടീം ലക്ഷ്യം. അതിനാല്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും എല്ലാ കളിക്കാർക്കും മാച്ച് പ്രാക്ടീസിന് അവസരം നൽകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഹുലിന് പകരം റിഷഭ് പന്ത് വരുമോ?
രണ്ടാം ഏകദിനത്തിൽ വിക്കറ്റ് കീപ്പർ ബാറ്റര്‍ റിഷഭ് പന്ത് കളിക്കാന്‍ സാധ്യതയുണ്ട്. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് പന്തിനെ പരീക്ഷിക്കാൻ ടീം ഇന്ത്യയും ആഗ്രഹിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ 9 പന്തിൽ നിന്ന് 2 റൺസ് നേടിയ കെ.എൽ രാഹുലായിരിക്കും ഇത്തവണ പുറത്തിരിക്കാന്‍ സാധ്യത. നാഗ്‌പൂരില്‍ ബാറ്റിംഗിൽ രാഹുൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. കൂടാതെ വിക്കറ്റ് കീപ്പിങ്ങിനിടെ നിരവധി തവണ താരത്തിന് പിഴയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് രാഹുലിന് പകരം പന്തിന് കട്ടക്കില്‍ അവസരം ലഭിച്ചേക്കാം.
കോലി ഇറങ്ങിയാല്‍ ശ്രേയസ് അയ്യര്‍ പുറത്ത്?